Monday 20 July 2020 02:05 PM IST : By സ്വന്തം ലേഖകൻ

വാഴപ്പൂവും വൻപയറും... എന്താലെ കോമ്പിനേഷൻ! ഉണ്ടാക്കാം വാഴപ്പൂ വൻപയർ ഉലർത്ത്!

Vazhapoo vanpayar thoran

വാഴപ്പൂ വൻപയർ ഉലർത്ത്

1. വാഴപ്പൂവ് – 200 ഗ്രാം

2. വൻപയർ – 50 ഗ്രാം

3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. വെളിച്ചെണ്ണ – പാകത്തിന്

5. കടുക് – അര െചറിയ സ്പൂൺ

വറ്റൽമുളക് – കഷണങ്ങളാക്കിയത്

6. ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

തേങ്ങാക്കൊത്ത് – ഒരു വലിയ സ്പൂൺ

പച്ചമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ചുവന്നുള്ളി ചതച്ചത് – 100 ഗ്രാം

7. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

മുളകുപൊടി – കാൽ െചറിയ സ്പൂൺ

പെരുംജീരകംപൊടി – കാൽ ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙വാഴപ്പൂവ് വൃത്തിയാക്കി അരിഞ്ഞ് മഞ്ഞൾപ്പൊടി േചർത്ത െവള്ളത്തിലിട്ടു കുറച്ചു സമയം വച്ച ശേഷം കഴുകി വാരിയെടുക്കണം.

∙വൻപയർ കുതിർത്ത ശേഷം കഴുകി വാരി മൂന്നാമത്തെ ചേരുവ േചർത്തു വേവിച്ചു വെള്ളം വറ്റിച്ചു വയ്ക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റൽമുളകും മൂപ്പിച്ച ശേഷം ആറാമത്തെ േചരുവ ചേർത്തു വഴറ്റുക.

∙ചുവന്നുള്ളി നിറം മാറുമ്പോൾ ഏഴാമത്തെ േചരുവ േചർത്തിളക്കിയ ശേഷം ഊറ്റിവച്ചിരിക്കുന്ന വാഴപ്പൂ േചർത്തിളക്കി വേവിക്കുക.

∙ വെന്ത ശേഷം വൻപയർ വേവിച്ചതു േചർത്തിളക്കി വെള്ളം വറ്റിച്ച് ഉപ്പു പാകത്തിനാക്കി വാങ്ങി ചൂടോടെ വിളമ്പാം.