വീഗൻ റൈസ്
1. ബസ്മതി അരി വേവിച്ചത് – രണ്ടു കപ്പ്
2. എണ്ണ – ഒരു വലിയ സ്പൂൺ
3. വെളുത്തുള്ളി – 12 അല്ലി, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കാരറ്റ് – രണ്ട് ഇടത്തരം, പൊടിയായി അരിഞ്ഞത്
പച്ച കാപ്സിക്കം – ഒരു വലുത്, പൊടിയായി അരിഞ്ഞത്
4. സ്പ്രിങ് അണിയൻ – ആറ്, വെള്ളയും പച്ചയും ഭാഗം വെവ്വേറെ പൊടിയായി അരിഞ്ഞത്
5. ഹോട്ട് ചില്ലി സോസ് – ഒരു വലിയ സ്പൂൺ
സോയാസോസ് – രണ്ടു വലിയ സ്പൂൺ
റൈസ് വിനിഗർ – ഒരു വലിയ സ്പൂൺ (ആവശ്യമെങ്കിൽ)
6. ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙വേവിച്ച അരി കുഴഞ്ഞു പോകാതെ നിരത്തിയിടണം.
∙ചീനച്ചട്ടിയിൽ എണ്ണ ചേർത്തു നന്നായി ചൂടാക്കി മൂന്നാമത്തെ ചേരുവയും സ്പ്രിങ് അണിയന്റെ വെള്ളഭാഗവും ചേർത്ത് ഏകദേശം ഒരു മിനിറ്റ് വഴറ്റുക.
∙ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു പെട്ടെന്നിളക്കിയ ശേഷം ചോറു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. രണ്ട്–മൂന്നു മിനിറ്റ് വഴറ്റിയ ശേഷം ഉപ്പും കുരുമുളകുപൊടിയും പാകത്തിനു ചേർത്തു നന്നായി യോജിപ്പിച്ചു വാങ്ങുക.
∙സ്പ്രിങ് അണിയന്റെ പച്ചഭാഗം അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

സ്വീറ്റ് & സവർ വഴുതനങ്ങ
1. ഉണ്ട വഴുതനങ്ങ – അരക്കിലോ
2. എണ്ണ – അരക്കപ്പ്
3. മുളകുപൊടി – ഒന്നര വലിയ സ്പൂൺ
ഇഞ്ചി കനം കുറച്ചരിഞ്ഞത് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി – 15 അല്ലി
കടുക് – ഒരു ചെറിയ സ്പൂൺ
കസ്കസ് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
4. കടുക് – അര ചെറിയ സ്പൂൺ
5. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
തക്കാളി – 250 ഗ്രാം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
6. വിനാഗിരി – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. വിനാഗിരി – രണ്ടു വലിയ സ്പൂൺ
പഞ്ചസാര – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം

∙ വഴുതനങ്ങ ഓരോന്നും നാലായി കീറുക. തണ്ടു വിട്ടു പോകാതെ നോക്കണം. ഇതിൽ അൽപം ഉപ്പു പുരട്ടി മാറ്റി വ യ്ക്കുക. പിന്നീട് ഊറ്റിയെടുത്തു മാറ്റി വയ്ക്കണം.
∙ പാനിൽ അൽപം എണ്ണ ചൂടാക്കി വഴുതനങ്ങ ചേർത്തു വഴറ്റി മാറ്റി വയ്ക്കുക.
∙ മൂന്നാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു നന്നായി അരയ്ക്കുക.
∙ പാനിൽ ബാക്കി എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അ ഞ്ചാമത്തെ ചേരുവ േചർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്ക് അരപ്പു ചേർത്ത് എണ്ണ തെളിയും വരെ വഴറ്റണം.
∙ വഴുതനങ്ങ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ആറാമത്തെ ചേരുവ ചേർത്തിളക്കി പാൻ അടച്ചു വച്ചു നന്നായി വേവിക്കണം.
∙ വഴുതനങ്ങ വെന്ത ശേഷം ഏഴാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തിളക്കി ഏതാനും മിനിറ്റ് കൂടി വേവിച്ച ശേഷം വാങ്ങി ചൂടോടെ വിളമ്പാം.
സ്പൈസി വീഗൻ സ്റ്റെർ ഫ്രൈ
1. എണ്ണ – മൂന്നു വലിയ സ്പൂൺ
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
3. ഉരുളക്കിഴങ്ങ് – 225 ഗ്രാം, ഒരിഞ്ചു ചതുരക്കഷണങ്ങളാക്കിയത്
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
5. വഴനയില – ഒന്ന്
ജീരകംപൊടി – അര ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
6. തക്കാളി – നാല്, പൊടിയായി അരിഞ്ഞത്
7. സ്പിനച്ച് (പച്ചച്ചീര) – 100 ഗ്രാം
8. ഗ്രീൻപീസ് – 125 ഗ്രാം
നാരങ്ങാനീര് – അര–ഒരു വലിയ സ്പൂൺ
9. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഫ്രൈയിങ് പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ഉരുളക്കിഴങ്ങും ചേർത്തു തുടരെയിളക്കുക. മഞ്ഞൾപ്പൊടി ഉരുളക്കിഴങ്ങിൽ നന്നായി പിടിക്കണം. അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം പാനിൽ നിന്നു കോരി മാറ്റിവയ്ക്കുക.
∙ ബാക്കി എണ്ണ ചൂടാക്കി സവാള ചേർത്ത് ഒന്നു–രണ്ടു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം തക്കാളി ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക.
∙ സ്പിനച്ചും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചു വച്ചു ചെറുതീയിൽ രണ്ടു–മൂന്നു മിനിറ്റ് വേവിക്കുക.
∙ ഇതിലേക്കു ഉരുളക്കിഴങ്ങു ചേർത്തിളക്കിയ ശേഷം പീസും നാരങ്ങാനീരും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. ഉരുളക്കിഴങ്ങു വേവുന്നതാണു പാകം.
∙ അടുപ്പിൽ നിന്നു വാങ്ങിയ ശേഷം കറിയിൽ നിന്നു വഴനയില മാറ്റി പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി ചൂടോടെ വിളമ്പാം.
ഫോട്ടോ : സരുണ്‍ മാത്യു

ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:
മെർലി എം. എൽദോ