Saturday 27 November 2021 02:39 PM IST : By സ്വന്തം ലേഖകൻ

ബ്രേക്ക്ഫാസ്‍റ്റ് ഹെൽതിയാക്കാൻ തയാറാക്കാം വെജിറ്റബിൾ ഇഡ്ഡലി!

idili

വെജിറ്റബിൾ ഇഡ്ഡലി

1.ഇഡ്ഡലി അരി – അരക്കിലോ

2.ഉഴുന്നുപരിപ്പ് – 200 ഗ്രാം

3.ഉപ്പ് – പാകത്തിന്

4.കാരറ്റ് – ഒന്ന് (ഇടത്തരം)

5.ബീന്‍സ് – നാല്

6.കോളിഫ്‍ളവർ – 25 ഗ്രാം

7.കാപ്സിക്കം – പകുതി

8.ഇഞ്ചി – ഒന്ന് (ചെറുത്)

9.മല്ലിയില – 5 ഗ്രാം

10.എണ്ണ – 5 ഗ്രാം

11.കുരുമുളക് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അരിയും ഉഴുന്നും നന്നായി കഴുകിയതിനു ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

∙അരിയും ഉഴുന്നും വെള്ളം വാർന്നതിനു ശേഷം വെവ്വേറെ നന്നായി അരച്ചെടുക്കുക. ആവശ്യത്തിനു വെള്ളം ഒഴിക്കണം.

∙അരച്ച ഉഴുന്നിലേക്ക് അരച്ച അരി യോജിപ്പിച്ച് ആവശ്യത്തിനുപ്പും ചേർത്തു പുളിപ്പിക്കുക.

∙വൃത്തിയാക്കിയ പച്ചക്കറികൾ ചെറുതായി അരിയുക.

∙ഇതു മാവിലേക്കു യോ‍ജിപ്പിക്കുക. ഒരു ചെറിയ സ്പൂൺ കുരുമുളകുപൊടിയും ഇടണം.

∙ഇഡ്ഡലി പാത്രത്തിന്റെ തട്ടിൽ എണ്ണ പുരട്ടി ആവശ്യത്തിനു മാവും ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. ചൂടോടെ ഉപയോഗിക്കുക.