Monday 20 July 2020 11:03 AM IST : By സ്വന്തം ലേഖകൻ

ഇതാ വ്യത്യസ്തമായൊരു റൈസ് റെസിപ്പി! മിന്റ് റൈസ്!

Mint Rice

മിന്റ് റൈസ്

1. ബസ്മതി അരി - ഒരു കപ്പ്

2. പുതിനയില - ഒരു കപ്പ്

മല്ലിയില - അരക്കപ്പ്

തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്

പച്ചമുളക് - ഏഴ്

ഇഞ്ചി അരിഞ്ഞത് - ഒരു െചറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് - ഒരു വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. എണ്ണ - മൂന്നു വലിയ സ്പൂൺ

4. വഴനയില - രണ്ട്

കറുവാപ്പട്ട - ഒരു കഷണം

ഗ്രാമ്പൂ - മൂന്ന്

ഏലയ്ക്ക - മൂന്ന്

5. സവാള - ഒന്ന്, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് - മൂന്ന്, വട്ടത്തിൽ കനം കുറച്ചരിഞ്ഞത്

6. ഉപ്പ് - പാകത്തിന്

7. കശുവണ്ടിപ്പരിപ്പ് - രണ്ടു വലിയ സ്പൂൺ, വറുത്തത്

പുതിനയില - ഒരു വലിയ സ്പൂൺ

പപ്പടം - രണ്ട്, നീളത്തിൽ അരിഞ്ഞു വറുത്തത്

പാകം െചയ്യുന്ന വിധം

∙അരി കഴുകി രണ്ടരക്കപ്പ് െവള്ളത്തിൽ വേവിച്ചു വറ്റിച്ചെടുത്ത ശേഷം ഒരു പരന്ന പാത്രത്തിൽ നിരത്തുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മിന്റ്് ചട്നി തയാറാക്കി വയ്ക്കുക.

∙ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കി, നാലാമത്തെ ചേരുവ വഴറ്റിയ ശേഷം സവാളയും പച്ചമുളകും േചർത്തു വഴറ്റി സവാള ബ്രൗൺ നിറമാകുമ്പോൾ മിന്റ് ചട്നി ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്കു ചോറു വേവിച്ചതും ഉപ്പും േചർത്തു കുഴഞ്ഞു പോകാതെ ഇളക്കണം. മിന്റ് ചട്നി ചോറിൽ നന്നായി പിടിക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി മാറ്റിവയ്ക്കുക.

∙വിളമ്പാനുള്ള പാത്രത്തിലാക്കി ഏഴാമത്തെ ചേരുവ മുകളിൽ നിരത്തുക.