Saturday 16 September 2023 03:36 PM IST : By അമ്മു മാത്യു

സ്കൂൾ വിട്ടെത്തുന്ന കുട്ടിക്കൂട്ടത്തിനു കൊടുക്കാന്‍ വെര്‍മിസെല്ലി ഉപ്പുമാവ്; സിമ്പിള്‍ റെസിപ്പി

_BCD8127_1 ഫോട്ടോ: സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : വിഷ്ണു എ. സി., ഡിസിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

1. എണ്ണ – കാല്‍ കപ്പ്

2. വെര്‍മിസെല്ലി – 250 ഗ്രാം, ഒരിഞ്ചു നീളമുള്ള കഷണങ്ങളാക്കിയത്

3. കടുക് – അര ചെറിയ സ്പൂണ്‍

ഉഴുന്നുപരിപ്പ് – രണ്ടു ചെറിയ സ്പൂണ്‍

കടലപ്പരിപ്പ് – രണ്ടു ചെറിയ സ്പൂണ്‍

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – രണ്ടു വലിയ സ്പൂണ്‍

4. സവാള ചെറിയ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്

പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍  

കറിവേപ്പില – അല്‍പം

5. വെള്ളം – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പാനില്‍ എണ്ണ ചൂടാക്കി വെര്‍മിസെല്ലി അല്‍പം വീ തം ചേര്‍ത്ത് ഇളം ബ്രൗ ണ്‍നിറത്തില്‍ വറുത്തു മാറ്റി വയ്ക്കുക.

∙ എണ്ണയില്‍ മൂന്നാമത്തെ ചേരുവ വറുത്ത ശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

∙ വെള്ളവും ഉപ്പും ചേര്‍ത്തു തിളയ്ക്കുമ്പോള്‍ വെര്‍മിസെല്ലി ഓരോ പിടി വീതം വിതറുക. 

∙ വെര്‍മിസെല്ലി മുഴുവനും ചേര്‍ത്ത് വെള്ളം മുഴുവന്‍ വറ്റിയ ശേഷം കട്ടകെട്ടാതെ മെല്ലേ ഇളക്കണം.

∙ ചൂടോടെ വിളമ്പാം.

∙ ആവശ്യമെങ്കില്‍ സവാള വഴറ്റുന്ന കൂട്ടത്തില്‍ പൊടിയായി അരിഞ്ഞ പച്ചക്കറികള്‍ അരക്കപ്പ് ചേര്‍ക്കാവുന്നതാണ്.             

Tags:
  • Pachakam