ഓട്സ് വെജ്ജി പാൻകേക്ക്
1.ഓട്സ് – കാൽ കപ്പ്
2.പാൽ – അരക്കപ്പ്
3.മുട്ട – രണ്ട്, അടിച്ചത്
4.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കാരറ്റ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ
കാപ്സിക്കം പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
തക്കാളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഉപ്പ്– പാകത്തിന്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
5.വെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മിക്സിയിൽ ഓട്സ് നന്നായി പൊടിച്ചു വയ്ക്കണം.
∙ഒരു വലിയ ബൗളിൽ പൊടിച്ചു വച്ചിരിക്കുന്ന ഓട്സും പാലും യോജിപ്പിച്ച് പത്തു മിനിറ്റു വയ്ക്കുക.
∙ഇതിലേക്ക് മുട്ട ചേർത്തു യോജിപ്പിക്കണം.
∙അഞ്ചാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കുക.
∙പാനിൽ വെണ്ണ ചൂടാക്കി തയാറാക്കിയ മിശ്രിതം കോരിയൊഴിച്ച് പാൻ കേക്കുകൾ ചുട്ടെടുത്ത് ചൂടോടെ വിളമ്പാം