‘മൂന്ന് ദിവസമായി... കുഞ്ഞ് നിങ്ങളുടെ വയറ്റിൽ മരിച്ചു കിടക്കുവാണ്’: ആ സത്യം ഞാനറിഞ്ഞില്ല: അമ്മയുടെ വാക്കുകൾ
Mail This Article
മഴവിൽ മനോരമയിലെ ഉടൻപണം പരിപാടി തമാശയുടെയും കളിചിരികളുടേയും വേദി മാത്രമല്ല. വികാരനിർഭരമായ നിമിഷങ്ങൾക്കും ഈ ജനപ്രിയ പ്രോഗ്രാം വേദിയാകാറുണ്ട്. വേദനകളുടെ മഴക്കാറുകള്‍ താണ്ടി പ്രതീക്ഷകളുടെ വെള്ളിവെളിച്ചത്തിലേക്ക് നടന്നടുത്ത അനുഭവ കഥകൾ പലരും പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലിതാ ഒരമ്മയുടെ ഹൃദയംതൊടും അനുഭവ കഥ കൂടി.
മാതൃത്വത്തിലേക്കുള്ള യാത്ര, അതിനു മുമ്പ് അനുഭവിച്ചു തീർത്ത വേദനകൾ എന്നിവയെക്കുറിച്ചാണ് അനുവെന്ന മത്സരാർത്ഥി പങ്കുവയ്ക്കുന്നത്.
ആദ്യത്തെ കുഞ്ഞാവ വരവറിയിച്ചപ്പോൾ തന്നെ പരീക്ഷണങ്ങളുണ്ടായി. കുറേനാൾ കഴിഞ്ഞപ്പോൾ കഴിഞ്ഞപ്പോൾ ചെറിയൊരു പനിയിൽ നിന്നായിരുന്നു തുടക്കം. വയറ്റിലൊരു സിസ്റ്റ് ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. ഒത്തിരി സ്ട്രഗിൾ ചെയ്തിട്ടാണ് ആദ്യത്തെ കുഞ്ഞിനെ കിട്ടുന്നത്.
‘രണ്ടാമത്തെ കുട്ടി ഉണ്ടാകുന്ന സമയം. ആറാം മാസത്തിൽ ആ കുഞ്ഞ് അബോർട്ടായി. എന്റെ കുഞ്ഞ് വയറ്റിൽ മരിച്ചു കിടക്കുവാണെന്ന സത്യം ഞാനപ്പോഴും അറിഞ്ഞില്ല. കാത്തിരുന്ന് കാത്തിരുന്ന് ഹാർട്ട് ബീറ്റ് ചെക്ക് ചെയ്യുമ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഞാനറിയുന്നത്. ആ കുഞ്ഞ് മരിച്ചിട്ട് മൂന്ന് ദിവസമെങ്കിലും ആയെന്ന് ഡോക്ടറുടെ വാക്കുകൾ. അന്ന് എല്ലാ വിഷമങ്ങളേയും ഉള്ളിലൊതുക്കി.’– അനുവിന്റെ വാക്കുകൾ.
വിഡിയോ കാണാം: