ADVERTISEMENT

മൂന്നുമാസം പ്രായമുള്ള കുഞ്ഞുമകൾ ആദ്വികയ്ക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി നായര്‍. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ഒരു ഡബ്ബിങ് അപാരത’ എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എത്ര ജോലി തിരക്കിനിടയിലും കുഞ്ഞിനെ പാലൂട്ടുന്ന അമ്മ മനസ്സിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.

തമിഴ് സംവിധായകൻ അരുൺ സംവിധാനം ചെയ്ത ‘നമൻ’ എന്ന സിനിമയുടെ മലയാളം പതിപ്പിനുവേണ്ടിയുള്ള ഡബ്ബിങ് ആയിരുന്നു നടന്നത്. പിഞ്ചുകുഞ്ഞിനേയും കയ്യിൽ വച്ചാണ് അഞ്ജലി ഡബ്ബ് ചെയ്തുകൊടുത്തത്. അഞ്ജലി ഗർഭിണി ആയിരുന്നപ്പോൾ ആരംഭിച്ച സിനിമയാണ് നമൻ. പൂർണ ഗർഭിണിയായ കഥാപാത്രമായാണ് അഞ്ജലി സിനിമയില്‍ എത്തുന്നത്. ഗർഭാവസ്ഥയുടെ പല ഘട്ടങ്ങളും സിനിമയുടെ ഭാഗമായി.

ADVERTISEMENT

ആരോഗ്യസ്ഥിതിയ്ക്ക് അനുസരിച്ച് അണിയറപ്രവർത്തകർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തുവെന്ന് അഞ്ജലി പറയുന്നു. ജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന അഞ്ജലി പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ മലയാള പടം പൂർത്തിയാക്കാൻ സെറ്റിൽ എത്തിയിരുന്നു. ലൊക്കേഷനിൽ ഉണ്ടായിരുന്ന മുഴുവൻ സമയവും മകൾ ആദ്വിക നല്ല കുട്ടിയായി ഉറങ്ങി എന്നും അഞ്ജലി പറയുന്നു.  

ADVERTISEMENT
ADVERTISEMENT