കുഞ്ഞു ശരീരത്തിൽ ബേബി ലോഷൻ ഉപയോഗിക്കാമോ?; അമ്മമാർ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
Mail This Article
കുഞ്ഞുങ്ങളുെട ചർമം വളരെ ഈർപ്പമുള്ളതും മൃദുവും ആണ്. പുറമേ നിന്നുള്ള ഒരു മോയിസ്ചുറൈസറോ ലോഷനോ ഒന്നും കുഞ്ഞുശരീരത്തിന് ആവശ്യമില്ല. ചിലപ്പോൾ കുട്ടികളുെട വരണ്ട െതാലിക്കു വേണ്ടി, േഡാക്ടർമാർ നിർദേശിക്കുകയാണെങ്കിൽ മാത്രം ലോഷനുകൾ ഉപയോഗിച്ചാൽ മതി. ഡി–മെറ്റലർജിക്കൽ ലാബുകളിൽ ടെസ്റ്റ് െചയ്ത ലോഷനുകൾ തിരഞ്ഞെടുക്കാം. സുഗന്ധം ഇല്ലാത്ത േലാഷനുകളാണ് നല്ലത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളോ വ്രണമോ ഉണ്ടെങ്കിൽ ലോഷൻ പുരട്ടേണ്ട.
കുഞ്ഞിനെ കുളിപ്പിച്ചശേഷം ശരീരത്തിലെ വെള്ളമെല്ലാം തുടച്ചെടുത്തശേഷം വേണം ലോഷൻ പുരട്ടാൻ. ഇതുവഴി ഈർപ്പം തങ്ങിനിൽക്കും. വേനൽകാലത്ത് ലോഷനുകളും തണുപ്പുകാലത്ത് ക്രീമുകളും ഉപയോഗിക്കുക.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ. ജെ. സജികുമാർ
പീഡിയാട്രീഷൻ
പരബ്രഹ്മ സ്പെഷാലിറ്റി േഹാസ്പിറ്റൽ, ഒാച്ചിറ