നിങ്ങളുടെ കുഞ്ഞിന് എഴുതാനും വായിക്കാനും മടിയാണോ? ഈ ട്രിക്ക് ഒന്നു പരീക്ഷിച്ചു നോക്കൂ Reading and learning habits for kids
Mail This Article
അക്ഷരങ്ങളോടു കൂട്ടുകൂടിത്തുടങ്ങുന്ന പ്രായത്തിൽ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും മടിയുണ്ടാകും. പഠനസംബന്ധമായ വെല്ലുവിളികളല്ല (ലേണി ങ് ഡിസ്എബിലിറ്റീസ്) കാരണമെങ്കിൽ ലളിതമായ ആക്ടിവിറ്റികളിലൂടെ കുട്ടികളിൽ എഴുതാനും വായിക്കാനുമുള്ള ഇഷ്ടം വളർത്താം.
ദിവസവും കുറച്ചുനേരം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള വായനയ്ക്കു സമയം കണ്ടെത്തുക. ഓേരാ കുടുംബാംഗവും ഓരോ കഥാപുസ്തകം വായിച്ചു കേൾപ്പിക്കണം. മറ്റുള്ളവർ കേട്ടിരുന്ന് ആസ്വദിക്കട്ടെ.
∙ ഗോതമ്പുമാവോ പ്ലേ ക്ലേയോകൊണ്ട് അക്ഷരങ്ങളുണ്ടാക്കി ക ളിക്കാൻ അവസരം നൽകാം.
∙ കളിക്കുടുക്ക, മാജിക് പോട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ആക്റ്റിവിറ്റികള്‍ സ്ഥിരം െചയ്യാന്‍ പ്രോത്സാഹിപ്പിക്കുക.
∙ ബെർത്ഡേ പാർട്ടിയൊരുക്കുമ്പോൾ കുട്ടിക്ക് ഇഷ്ടപ്പെട്ട പുസ്തകം തീം ആക്കി മാറ്റാം. കേക്കിലും അലങ്കാരങ്ങളിലുമെല്ലാം ഇഷ്ട കഥാപാത്രങ്ങൾ നിറയട്ടെ.
∙പ്രിയപ്പെട്ടവർക്കു വേണ്ടി ആ ശംസയെഴുതിയും ചിത്രം വരച്ചും ബെർത്ഡേ കാർഡ് ഉണ്ടാക്കാം.