‘മകൻ ഒരു ഫൊട്ടോഗ്രാഫറായി മാറുമ്പോൾ...’: നാലു വയസ്സുകാരന്റെ ക്യാമറയിൽ പതിഞ്ഞ അമ്മച്ചിരി
Mail This Article
×
നാലുവയസ്സുകാരനായ മകൻ ലൂക്ക ജോസഫ് ഫിലിപ് പകർത്തിയ തന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി മിയ ജോർജ്. ‘യു ആർ മൈ പംകിൻ പംകിൻ’ എന്ന ഗാനത്തോടൊപ്പമാണ് മിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
‘മകൻ ഒരു ഫൊട്ടോഗ്രാഫറായി മാറുമ്പോൾ...’ എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള താരത്തിന്റെ കുറിപ്പ്. ഗാനം മകന് ഡെഡിക്കേറ്റ് ചെയ്യുന്നു എന്നും താരം. ലൂക്കയിലെ ഫൊട്ടോഗ്രാഫറെ അഭിനന്ദിച്ച്, ചിത്രങ്ങൾ മനോഹരമായിട്ടുണ്ടെന്ന് ആരാധകർ കമന്റിടുന്നത്.
2021 ലാണ് മിയയ്ക്കും ഭർത്താവ് അശ്വിനും ആദ്യത്തെ കൺമണിയായി ലൂക്ക ജനിച്ചത്.
Mia George Shares Pictures Taken By Her Son Luca: