വായുവിനു കൂട്ടായി പുതിയ അതിഥി എത്തുന്നു...രണ്ടാമതും ഗർഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് സോനം കപൂർ
Mail This Article
×
രണ്ടാമതും ഗർഭിണിയായതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം സോനം കപൂർ. ‘അമ്മ’ എന്ന കുറിപ്പോടെ, പിങ്ക് നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾക്കൊപ്പമാണ് താരം സന്തോഷം പങ്കുവച്ചത്. പരിണീതി ചോപ്ര, കരീന കപൂർ തുടങ്ങി നിരവധി താരങ്ങളാണ് സോനം കപൂറിന് ആശംസകളുമായി എത്തിയത്.
2018 മെയ് മാസത്തിലാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റിൽ ഇവർക്ക് ആദ്യ മകൻ പിറന്നു. ഈ വർഷം ഓഗസ്റ്റിൽ, വായുവിന് മൂന്ന് വയസ്സ് തികഞ്ഞപ്പോൾ സോനം പങ്കുവച്ച കുറിപ്പ് ആരാധക ശ്രദ്ധനേടിയിരുന്നു.
Sonam Kapoor Announces Second Pregnancy: