ADVERTISEMENT

അക്ഷരങ്ങളോടു കൂട്ടുകൂടിത്തുടങ്ങുന്ന പ്രായത്തിൽ ചില കുട്ടികൾക്ക് എഴുതാനും വായിക്കാനും മടിയുണ്ടാകും. പഠനസംബന്ധമായ വെല്ലുവിളികളല്ല (ലേണി ങ് ഡിസ്എബിലിറ്റീസ്) കാരണമെങ്കിൽ ലളിതമായ ആക്ടിവിറ്റികളിലൂടെ കുട്ടികളിൽ എഴുതാനും വായിക്കാനുമുള്ള ഇഷ്ടം വളർത്താം.

∙ ദിവസവും കുറച്ചുനേരം കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നുള്ള വായനയ്ക്കു സമയം കണ്ടെത്തുക. ഓേരാ കുടുംബാംഗവും ഓരോ കഥാപുസ്തകം വായിച്ചു കേൾപ്പിക്കണം. മറ്റുള്ളവർ കേട്ടിരുന്ന് ആസ്വദിക്കട്ടെ.

ADVERTISEMENT

∙ ഗോതമ്പുമാവോ പ്ലേ ക്ലേയോകൊണ്ട് അക്ഷരങ്ങളുണ്ടാക്കി ക ളിക്കാൻ അവസരം നൽകാം.

∙ കളിക്കുടുക്ക, മാജിക് പോട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ആക്റ്റിവിറ്റികള്‍ സ്ഥിരം െചയ്യാന്‍ പ്രോത്സാഹിപ്പിക്കുക.

ADVERTISEMENT

∙ ബെർത്ഡേ പാർട്ടിയൊരുക്കുമ്പോൾ കുട്ടിക്ക് ഇഷ്ടപ്പെട്ട പുസ്തകം തീം ആക്കി മാറ്റാം. കേക്കിലും അലങ്കാരങ്ങളിലുമെല്ലാം ഇഷ്ട കഥാപാത്രങ്ങൾ നിറയട്ടെ.

∙പ്രിയപ്പെട്ടവർക്കു വേണ്ടി ആ ശംസയെഴുതിയും ചിത്രം വരച്ചും ബെർത്ഡേ കാർഡ് ഉണ്ടാക്കാം.

ADVERTISEMENT
English Summary:

Promoting reading and writing habits in children can be fun and easy. Reading tips for kids can be implemented through simple activities like family reading time and creative games.

ADVERTISEMENT