അമ്മ എന്ന ടാഗ്ലൈനിൽ കുരുങ്ങി ജോലിയിലേക്കു മടങ്ങാൻ പേടിയുണ്ടോ ? നേരിടാം, മോം ഗിൽറ്റ് Strategies for Managing Mom Guilt
Mail This Article
പ്രസവാവധി കഴിഞ്ഞു ജോലിക്കു പോയി തുടങ്ങുമ്പോഴും അമ്മയുടെ ഉള്ളിലിരുന്ന് ഒരു കുഞ്ഞുനോവ് അമ്മേ.. എന്നു വിളിക്കുന്നുണ്ടാകും. കുഞ്ഞിനു പാലു തികഞ്ഞോ, നന്നായി ഉറങ്ങിയോ, വാശിപിടിച്ചു കരയുന്നുണ്ടോ എന്നൊക്കെ ഓഫിസിലിരുന്നു ചിന്തിച്ച് അമ്മ വിഷമിക്കും.
അമ്മ എന്ന ‘ടാഗ്‌ലൈൻ’ വലിയ ഉത്തരവാദിത്തങ്ങളുടെ ഭാരമാണെന്നാണു വയ്പ്. അമ്മ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെയുള്ള പല നിബന്ധനകളും സമൂഹവും കുടുംബവും കൽപിച്ചുവച്ചിട്ടുണ്ട്. ഈ ‘കൽപന’കളുടെ അടിസ്ഥാനത്തിൽ സ്വയം മാർക്കിട്ട്, ‘എനിക്ക് അതൊന്നും സാധിക്കുന്നില്ലല്ലോ, മോശം അമ്മയായതു കൊണ്ടാകും അങ്ങനെ...’ എന്നു മിക്കവർക്കും തോന്നിയിട്ടുണ്ടാകും. നിരന്തരമുള്ള ഈ തോന്നലിനെയാണു ‘മോം ഗിൽറ്റ്’ എന്നു വിളിക്കുന്നത്.
മകൻ ജനിച്ച ശേഷം തിരികെയെത്തിയ ടെന്നീസ് താരം സാനിയ മിർസ ഒരു അഭിമുഖത്തിൽ പറഞ്ഞത്, കരിയറും അമ്മ റോളും തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ മത്സരങ്ങളിൽ ശ്രദ്ധിക്കാനാകാത്ത ഘട്ടം പോലുമുണ്ടായി എന്നാണ്.
ഐശ്വര്യ റായ് മുതൽ ദീപിക പദുക്കോൺ വരെയുള്ള താരങ്ങളും ഇന്ദ്ര നൂയി അടക്കമുള്ള ബിസിനസ് അമ്മമാരും മോം ഗിൽറ്റ് അനുഭവിച്ചിട്ടുണ്ടെന്നു തുറന്നു പറയുന്നു. കരിയർ വേണോ, കുട്ടി മതിയോ എന്ന ചോദ്യം അവരെല്ലാം അഭിമുഖീകരിച്ചിട്ടുണ്ട് എന്നർഥം.
അമ്മയുടെ ശാരീരിക– മാനസിക ആരോഗ്യത്തെ തന്നെ താറുമാറാക്കുന്ന മോം ഗിൽറ്റിനെ ഹാപ്പിയായി നേരിടാനുള്ള വഴികള്‍ പുതിയ ലക്കം (ഡിസംബർ 6– 19) വനിതയിലുണ്ട്. ഫാമിലി ലൈഫ് ആൻഡ് പേരന്റിങ് കോച്ചായ അമൃത കെ. ഫ്രാൻസിസ് ആണ് അവ പറഞ്ഞുതരുന്നത്.
