മാതൃത്വം ആഘോഷിക്കുന്നു പക്ഷേ, മോം ഗിൽറ്റ് ? നേരിടാം പേടിയില്ലാതെ... Strategies to Overcome Mom Guilt
Mail This Article
×
ദേഷ്യപ്പെടുമ്പോഴോ വഴക്കു പറയുമ്പോഴോ കുട്ടിയോടു സോറി പറയുന്നതു മോം ഗിൽറ്റല്ല. കുട്ടിക്കു വേണ്ടി അതു ചെയ്തില്ലെങ്കിൽ അമ്മ എന്ന നിലയിൽ ഞാനൊരു തോൽവിയാണ് എന്നു തോന്നുന്നതാണു മോം ഗിൽറ്റ്.
- ഇത്തരത്തിലുള്ള പല ചിന്തകൾ ഒന്നിനു മുകളിൽ ഒന്നായി വന്നു മനസ്സിനു ഭാരം കൂടി തുടങ്ങുമ്പോൾ തന്നെ നേരിടാൻ റെഡിയാകണം. സ്വയം തിരുത്താനും പ്രൊഡക്ടീവ് ആകാനും പ്രചോദിപ്പിക്കുന്ന കാര്യം കൂടിയായി കുറ്റബോധത്തെ മാറ്റുന്നതിലാണു കാര്യം.
- മോം ഗിൽറ്റിൽ ചുറ്റുപാടുകളെയല്ല, അവനവനെ തന്നെയാണു പേടിക്കേണ്ടത്. ഞാനൊരു പെർഫെക്ട് അമ്മയാണ്, അല്ലെങ്കിൽ ഞാനൊരു മോശം അമ്മയാണ്... എന്ന ചിന്ത ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.
- അമ്മ എന്ന നിലയിൽ ചെയ്യാനാകുന്നത് ചെയ്യുന്നു. ബാക്കി വരുന്നിടത്തു വച്ചു കാണാം എന്നതാണു ശരി. കുട്ടിയുടെ കാര്യങ്ങൾക്കു സഹായം തേടുന്നത് അമ്മ എന്ന നിലയിലുള്ള പരാജയമാണ് എന്ന ചിന്ത വേണ്ട.
- കുട്ടിയെയും വീടിനെയുമൊക്കെ മറന്ന് ഒരു സിനിമ കാണാനോ പാട്ടു കേൾക്കാനോ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനോ ഉള്ള മടി, ചുറ്റുമുള്ള അമ്മമാരേക്കാൾ താഴെയാണു ഞാനെന്ന ചിന്ത ഇവയൊക്കെ അപായസൂചന ആണ്.
- അമ്മയെന്ന റോളിലെ വിജയത്തിനു വേണ്ടി കുട്ടിക്ക് അമിതസ്വാതന്ത്ര്യം നൽകുന്നതാകും പരിഹാരമായി ചിലർ ആദ്യം െചയ്യുക. ഇതു പ്രശ്നം വഷളാക്കും. അമ്മ എന്ന നിലയിലുള്ള കടമ ചെയ്യുന്നില്ല എന്ന മട്ടിൽ പങ്കാളി കുറ്റപ്പെടുത്തുന്നതും ശരിയല്ല. അമ്മയുടെ അതേ ഉത്തരവാദിത്തം അച്ഛനുമുണ്ട്.
- കണ്ണാടിയിൽ നോക്കുമ്പോൾ പോലും ‘എന്തൊരു മോശം അമ്മയാണ് ഞാൻ’ എന്ന ചിന്ത വരുന്നതു ശരീരത്തെയും ദോഷകരമായി ബാധിക്കും. ഉറക്കമില്ലായ്മ, മാറാത്ത തലവേദന തുടങ്ങിയവയാകും ആദ്യസൂചനകൾ. സ്ട്രെസ് അധികമായാൽ അതു ശാരീരിക വേദനയായി മാറാം. രോഗപ്രതിരോധ ശക്തിയെയും ഹൃദയാരോഗ്യത്തെയും വരെ ഇതു ബാധിക്കാം.
- എത്ര ശ്രമിച്ചിട്ടും മാറാത്ത ഗിൽറ്റ് ഉണ്ടെങ്കിൽ ഡോക്ടറുടെയോ കൗൺസലറുടെയോ സേവനം തേടാൻ മടിക്കരുത്. നീണ്ട കാലത്തെ മോം ഗിൽറ്റ്, സ്ട്രെസ്, ഡിപ്രഷൻ, ആകാംക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവയിലേക്കൊക്കെ നയിക്കാം. നല്ല അമ്മയല്ല എന്ന ചിന്ത ഓഫിസ് ജോലിയിലും വീട്ടുകാര്യങ്ങളിലും വരെ ദോഷമായി വരുമ്പോൾ സംഘർഷം അധികമാകുകയേ ഉള്ളൂ.
വിവരങ്ങൾക്കു കടപ്പാട്: അമൃത കെ. ഫ്രാൻസിസ്, Family Life & Parenting Coach, ICF, കൊച്ചി
The Physical Effects of Mom Guilt on Your Health:
