‘ദേ... അമ്മയെ പോലെ വയറ് എനിക്കും’: കുഞ്ഞ് അതിഥിയെ കാത്ത് അറ്റ്ലീയും പ്രിയയും: സ്നേഹംനിറയും ചിത്രങ്ങൾ Atlee and Priya Announce Second Pregnancy
Mail This Article
ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തുന്നതിലെ സന്തോഷം പങ്കുവച്ച് സംവിധായകൻ അറ്റ്ലീയും ഭാര്യ പ്രിയയും. മനോഹരമായ മോം ടു ബി ചിത്രങ്ങൾക്കൊപ്പമാണ് സന്തോഷ വാർത്ത അറ്റ്ലീയും പ്രിയയും പങ്കുവച്ചത്. മകൻ മീറിനൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സന്തോഷ നിമിഷങ്ങൾക്ക് സാക്ഷിയായി അരുമ നായ്ക്കളായ ബെക്കി, യുക്കി, ചോക്കി, കോഫി, ഗൂഫി എന്നിവരുമുണ്ട്. പ്രിയയുടെ നിറവയറിൽ തലോടി അറ്റ്ലീ ഇരിക്കുന്ന ചിത്രമാണ് കൂട്ടത്തിൽ ഹൈലൈറ്റ്.
ഞങ്ങളുടെ ലോകത്തിലേക്ക് പുതിയ അംഗം കൂടി എത്തിയതോടെ വീട് കൂടുതൽ സുഖവും സന്തോഷവും നിറഞ്ഞതാകും. അതേ... പ്രിയ വീണ്ടും ഗർഭിണിയാണ്. മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ...
നിരവധി പേരാണ് അറ്റ്ലീക്കും പ്രിയക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. നടിമാരായ സമാന്ത, ജാൻവി കപൂർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവർ അറ്റ്ലീക്ക് സ്നേഹാശംസകളുമായി എത്തി.