കുട്ടിക്ക് സേഫ് അഡൽറ്റ് ആരെന്ന് പറഞ്ഞു കൊടുക്കാം; അവരുടെ പെരുമാറ്റരീതികളും പഠിപ്പിക്കാം Understanding Child Safety and Boundaries
Mail This Article
ചെറുപ്രായം തൊട്ടു കുട്ടികൾ തങ്ങളുടെ ശരീരഭാഗങ്ങൾ തൊട്ടു നോക്കുന്നതും നിരീക്ഷിക്കുന്നതും പ്രായത്തിനനുസരിച്ചുള്ള സ്വഭാവമാണ്. എന്നാൽ ഇതു സ്വകാര്യ ഇടങ്ങളിൽ വച്ചു മാത്രം ചെയ്യേണ്ട കാര്യമാണെന്നും മറ്റുള്ളവരെ കൊണ്ട് ഇത്തരം പ്രവർത്തികൾ സ്വന്തം ശരീരത്തിൽ ചെയ്യിക്കരുതെന്നും പറഞ്ഞു കൊടുക്കേണ്ടതു മാതാപിതാക്കളുടെ കടമയാണ്.
അച്ഛനമ്മമാര്‍ക്കോ കുട്ടിയെ നോക്കുന്നവർക്കോ മാത്രമേ കുഞ്ഞിനെ തൊടാനുള്ള അവകാശമുള്ളൂ എന്നും അപ്പോഴും അസ്വസ്ഥതയുണ്ടാകുന്നുവെങ്കിൽ തുറന്ന് പറയണം എന്നും നിർദേശിക്കാം. ഇതിലൂടെ വളരെ അടുത്തിടപഴകുന്നവർ പോലും കുട്ടിയെ അസ്വസ്ഥരാക്കാതെ സുരക്ഷിതമായി പെരുമാറേണ്ടതുണ്ടെന്ന പാഠം കുട്ടി പഠിക്കും. അതല്ലാത്തതിനെതിരെ പ്രതികരിക്കണമെന്നും മനസ്സിലാക്കും.
ആഴ്ചയിൽ നാല്- അഞ്ചു തവണ കുട്ടിയോട് ഇക്കാര്യങ്ങൾ പറയേണ്ടതുണ്ട്. അഞ്ചു വയസ്സു വരെ ഇതു തുടരണം. തലച്ചോറിന് യുക്തിയോടെ പ്രവർത്തിക്കാനുതകുന്ന വളർച്ചയെത്തും വരെ കുട്ടിയുമായി ആരൊക്കെ ഇടപഴകുന്നു എന്നതിലും ശ്രദ്ധ വേണം.
ഈ അവസരത്തിലാണ് അവരോട് ‘സുരക്ഷിതരായ മുതിർന്നവർ’ (സേഫ് അഡൽറ്റ്സ്), സുരക്ഷിത – അരക്ഷിത പെരുമാറ്റം എന്നിവയെ കുറിച്ചു പറഞ്ഞു കൊടുക്കേണ്ടത്.
കുട്ടിക്കു വീട്ടിൽ രണ്ടു സേഫ് അഡൽറ്റ്സും സ്കൂളിൽ പോകുന്ന പ്രായമാണെങ്കിൽ ഒരു സേഫ് അഡൽറ്റെങ്കിലും അവിടെയും വേണം.
സേഫ് അഡൽറ്റ് എ പ്പോഴും നിങ്ങളെ സുരക്ഷിതരാക്കും ശാരീരിക അതിർവരമ്പുകൾ പാലിക്കും ഇഷ്ടമല്ലാത്തതു ചെയ്യാൻ നിർബന്ധിക്കില്ല എന്നു പറയാം. അതുകൊണ്ടാണ് ഇതു പാലിക്കുന്ന മാതാപിതാക്കൾ സേഫ് അഡൽറ്റ് ആകുന്നത്. മാതാപിതാക്കളല്ലാത്ത മറ്റു സേഫ് അഡൽറ്റുകളെ തിരഞ്ഞെടുക്കുമ്പോൾ അവർ മാതാപിതാക്കളുടെ മുന്നിൽ എങ്ങനെ പെരുമാറുന്നുവോ അതേപോലെ നിങ്ങൾ മാത്രമുള്ളപ്പോഴും പെരുമാറുന്നുണ്ടോ എന്നു ശ്രദ്ധിക്കണമെന്നു പറയാം.
അച്ഛനും അമ്മയും മോനേ/മോളെ സംരക്ഷിക്കാൻ എപ്പോഴും ഒപ്പമുണ്ട് എന്ന് ആ വർത്തിച്ച് ഉറപ്പു നൽകാനും മറക്കേണ്ട. സുരക്ഷിതമല്ലെന്നു തോന്നുന്ന നോട്ടം, വാക്ക്, പ്രവൃത്തി എന്നിവയെ കുറിച്ചുപോലും തുറന്നു പറയണമെന്ന് ഓർമിപ്പിക്കാം.
ഇവിടെയാണു ഗുഡ് ടച്ച്, ബാഡ് ടച്ച് എ ന്നത് അപര്യാപ്തമാകുന്നത്. കാരണം ചൂഷണം എന്നത് സ്പർശം ഇല്ലാതെയും സംഭവിക്കാം. കുട്ടിയെ സ്വകാര്യഭാഗങ്ങൾ കാണിക്കുക, അവയുടെ ചിത്രങ്ങൾ/വിഡിയോ കാണിക്കുക, അശ്ലീല തമാശ പറയുക, അശ്ലീല സിനിമകൾ കാണിക്കുക ഇതൊക്കെ ലൈംഗികചൂഷണത്തിൽ പെടുന്നവയാണ്.
പരിചയമുള്ളവരിൽ നിന്നാണു കുട്ടിക ൾ മിക്കവാറും ലൈംഗിക ചൂഷണങ്ങൾ നേരിടുന്നത്. ചൂഷണം ചെയ്യുന്നവർ ദിവസങ്ങളും മാസങ്ങളുമെടുത്തു കുട്ടിയെ പലതും പറഞ്ഞും കാണിച്ചും വരുതിയിലാക്കും. ഈ അവസരത്തിൽ ‘ബാഡ് ടച്ച്’ അതായതു സ്വകാര്യഭാഗങ്ങളിലെ സ്പർശം മാത്രമാണു മോശമായ കാര്യം എന്നു പറഞ്ഞാൽ സ്പർശമല്ലാത്ത മറ്റു കാര്യങ്ങൾ കുട്ടി ചിലപ്പോൾ അവഗണിക്കും. സ്വകാര്യ ഭാഗത്തെ സ്പർശം കൊണ്ടു മാത്രമല്ല ചൂഷണത്തെ വിശദീകരിക്കേണ്ടതു പകരം ഒരാൾ പെരുമാറുന്ന രീതിയെ ഊന്നിയാണ്.
കുട്ടിക്കു ലൈംഗിക വിദ്യാഭ്യാസം നൽകുന്നുണ്ട് എന്ന് അവസരം കിട്ടുമ്പോൾ വീട്ടുകാരോടും സുഹൃത്തുക്കളോടും പറയുക. ലൈംഗികമായി ചൂഷണം ചെയ്യുന്നൊരാൾ എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്നു ന മുക്കറിയില്ല. പക്ഷേ, അത്തരക്കാരുടെ ഏറ്റവും വലിയ പേടി ഇക്കാര്യങ്ങളെ കുറിച്ച് അറിവുള്ള പ്രതികരണശേഷിയുള്ള കുട്ടികളെയാണ്. നമുക്കു നമ്മുടെ കുട്ടികളെ അറിവു കൊണ്ടു കരുത്തരാക്കാം.