ADVERTISEMENT

ഡിസംബറിൽ നല്ല മഞ്ഞുള്ളൊരു ദിവസം. എട്ടു വയസ്സുള്ള മകളോട് പുറത്ത് നല്ല മഞ്ഞാണ് സ്വറ്ററിട്ട് പോകൂ എന്ന് ഞാന്‍ പറഞ്ഞു. അവൾ തിരിഞ്ഞ് എന്നെ നോക്കി ‘അമ്മയ്ക്ക് തണുക്കുന്നെങ്കിൽ അമ്മ സ്വറ്ററിട്ടോളൂ. എനിക്ക് തണുക്കുന്നില്ല’ എന്ന് മറുപടി പറഞ്ഞു.    

ഇത് പണ്ട് എന്റെ വീട്ടിലായിരുന്നെങ്കിൽ എന്റെ അമ്മ കരുതുക ഞാൻ ധിക്കാരം കാട്ടി എന്നാകും... ‘തർക്കുത്തരം പറയുന്നോ? പറയുന്നത് അങ്ങോട് അനുസരിച്ചാ മതി’ എന്നാകും പ്രതികരണം. എന്നാൽ എന്റെ മകളുടെ കാര്യം വരുമ്പോൾ അവൾ സ്വന്തം ശരീരം നൽകുന്ന അടയാളങ്ങളെ എന്നേക്കാൾ നന്നായി മനസിലാക്കി അതിന്റെ ആവശ്യങ്ങൾ അറിഞ്ഞ് അവളുടെ ശരീരിക അതിർവരമ്പുകൾ കാത്തുസൂക്ഷിക്കുന്നു എന്നാണ് ഞാൻ കരുതുക. അതിനെ ഞാൻ ബഹുമാനിക്കും. അവളുടെ മറുപടിയേയും. 

ADVERTISEMENT

കൺസെന്റ് വഴി നമ്മുടെ ശരീരം നൽകുന്ന സൂചനകൾ എന്തെന്ന് മനസിലാക്കണം എന്നും അതിനനുസരിച്ച് പ്രവർത്തിക്കണമെന്നും ആവശ്യമെങ്കിൽ കൃത്യസമയത്ത് ‘നോ’ പറയണം എന്നും നമുക്ക് അറിയാം. അതിർവരമ്പുകൾ (ബൗണ്ടറി) കൺസെന്റുമായി ചേർന്നു നിൽക്കുന്നൊരു ആശയമാണ്. അത് നമ്മുടെ പരിധികളേയും പരിമിധികളേയും കുറിക്കുന്നു. എന്തൊക്കെ ഒരു വ്യക്തിയെ അലോരപ്പെടുത്തുന്നു/ അലോരസപ്പെടുത്തുന്നില്ല, എന്തൊക്കെ ഒരു വ്യക്തിക്ക് ഓകെ ആണ് എന്തൊക്കെയാണ് അല്ലാത്തത് എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തിയുടെ അതിർവരമ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

മുകളിൽ പറഞ്ഞ ഉദാഹരണം എടുത്താൽ എന്റെ മകൾക്ക് തണുക്കാത്തതു കൊണ്ട് അവൾക്ക് സ്വറ്ററിന്റെ ആവശ്യമില്ല, അതിപ്പോ എനിക്ക് തണുത്താലും അവള്‍ അതിടേണ്ടതില്ല. എന്നാൽ ഇരുട്ടായപ്പോഴേക്കും അവൾ സ്വറ്ററും ചോദിച്ചെത്തി. അവളുടെ ശരീരം തണുക്കുന്നു എന്ന് അവൾക്ക് സ്വയം തോന്നാതെ സ്വറ്ററിണ്ടേണ്ട എന്ന് മനസിലാക്കിയ പോലെ തണുത്താൽ ഇടണമെന്നും അവൾക്ക് മനസിലാകും. 

ADVERTISEMENT

ഉത്തരവാദിത്വമുള്ള രക്ഷിതാക്കൾ എന്ന നിലയ്ക്ക് നമ്മളിൽ പലരും ‘നോ’ പറയുക എന്നത് കുട്ടിയെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ളൊരു ടൂൾ മാത്രമാണെന്നാണ് മനസിലാക്കി വച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ലേഖനം വായിച്ചവർക്ക് നോ എന്നത് ലൈംഗിക അതിക്രമം തടയാൻ വേണ്ടി മാത്രം പറയേണ്ടുന്ന ഒന്നല്ല എന്ന മനസിലായി കാണും എന്ന് കരുതുന്നു. വയറു നിറഞ്ഞു എന്ന് ശരീരം പറയുന്നത് മനസിലാക്കി ഭക്ഷണം മതി എന്ന് പറയുന്നതിനും അതായത് ശരീരം തരുന്ന സൂചനകളെ മനസിലാക്കി പ്രവർത്തിക്കാനും കൂടിയാണ് നോ എന്ന് അറിയാം. 

ശരീരം മതി എന്ന് പറയുമ്പോൾ കൃത്യമായി ഭക്ഷണം മതിയാക്കുന്ന രീതി നമ്മള്‍ കുറച്ചധികം നാൾ പാലിച്ചാൽ എന്ത് സംഭവിക്കും? അത് നമ്മുടെ അതിർവരമ്പായി മാറും.അതു മനസിലാക്കുന്നതോടെ നമ്മൾ ആവശ്യത്തിലധികം വീണ്ടും കഴിക്കില്ല, കാരണം വേണ്ടുന്നതിലേറെ കഴിച്ചാൽ വയറു വേദനയുണ്ടാകും അസ്വസ്ഥതയുണ്ടാകും എന്നൊക്കെ നമുക്ക് മനസിലാകും. നമ്മുടെ അത്തരം അതിർവരമ്പുകളെ നമ്മൾ തന്നെ മനസിലാക്കുന്നതിന്റെ ഗുണം എന്താണെന്നു വച്ചാൽ നമ്മൾ മറ്റൊരാളെയും അതു മറികടക്കാൻ അനുവദിക്കില്ല എന്നതു കൂടിയാണ്. അതായത് നിങ്ങൾ നിങ്ങളുടെ വീട്ടിലല്ല പകരം ഒരു സുഹൃത്തിന്റെ വീട്ടിലാണെങ്കിൽ കൂടിയും നിങ്ങൾക്ക് കഴിക്കാൻ പറ്റുന്നതിനും അപ്പുറം കഴിക്കാൻ നിർബന്ധിച്ചാൽ നിങ്ങൾ അതിനോട് അവശ്യാനുസരണം പ്രതികരിക്കും, ഒഴിഞ്ഞുമാറും. 

ADVERTISEMENT

നമ്മുടെ അതിർവരമ്പുകളെ മനസിലാക്കുന്നതിനൊപ്പം തന്നെ മറ്റുള്ളവരോട് അതേക്കുറിച്ച് പറയേണ്ടി വരുമ്പോൾ ശക്തമായി സ്ഥാപിക്കാനും അതേസമയം കഴിവതും മറ്റൊരാളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ സംവദിക്കാനും കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. 

Understanding Your Body's Signals and Setting Boundaries:

Understanding and respecting body signals is crucial for setting personal boundaries, a concept closely linked to consent. Children should be taught to recognize their own physical cues and communicate them effectively, just as they learn to say 'no' when needed, whether it's about food or other personal limits.

ADVERTISEMENT