ADVERTISEMENT

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് നിരവധി സംശയങ്ങളാണ്. ഒരു വയസ്സായിട്ടും കുഞ്ഞിന് ഭാഷ മനസിലാകുന്നില്ല, ഒന്നും പറഞ്ഞു തുടങ്ങുന്നില്ല എന്നിങ്ങനെയുള്ള ആശങ്കകളാണ് കൂടുതലും. കു‍ട്ടിയുടെ വളർച്ചയുടെ ഭാഗമാണ് സംസാരവും ഭാഷാ വികാസവുമെല്ലാം.. ഓരോ വയസ്സിലും നിശ്ചിത വാക്കുകളും അറിവുകളും കുഞ്ഞുങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്. അവ കൃത്യമായി നടക്കുന്നുണ്ടോയെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. 

ഓരോ പ്രായത്തിലും കുഞ്ഞുങ്ങളുടെ പദസമ്പത്ത് വ്യത്യസ്തമായിരിക്കും. ഒരു വയസ്സായിട്ടും മാതാപിതാക്കള്‍ പേര് വിളിക്കുമ്പോൾ കുട്ടി പ്രതികരിക്കാതിരിക്കുകയും ശബ്ദങ്ങളോ വാക്കുകളോ പുറപ്പെടുവിക്കാതിരിക്കുകയോ ചെയ്താൽ വിദഗ്ധരുടെ ഉപദേശം തേടേണ്ടതാണ്. ഒരു വയസ്സുള്ള കുട്ടിയ്ക്കുള്ള തിരിച്ചറിവ് എത്രത്തോളമാണെന്ന് നോക്കാം. 

ADVERTISEMENT

∙ സ്വന്തം പേര് തിരിച്ചറിയുന്നു. 

∙ നാം അവരോട് സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുന്നു 

ADVERTISEMENT

∙ അത് എടുക്കരുത്, അത് വായിലിടരുത് തുടങ്ങിയ ചെറിയ നിർദേശങ്ങൾ അനുസരിക്കും 

∙ അത് തരാമോ, അവിടെ വയ്ക്കൂ തുടങ്ങിയ അപേക്ഷകൾ മനസിലാക്കി ചെയ്യും 

ADVERTISEMENT

∙ ഹലോ ഹായ് തുടങ്ങിയ ചെറിയ ഉപചാരവാക്കുകൾ മനസിലാകുകയും പ്രതികരിക്കുകയും ചെയ്യും 

∙ മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ശബ്ദങ്ങൾ മനസിലാക്കുന്നു 

∙ നിങ്ങൾ ചിരിക്കുമ്പോൾ ചിരിക്കുകയും, നിങ്ങൾക്കൊപ്പം പാട്ട് പാടാൻ ശ്രമിക്കുകയും ചെയ്യും 

∙ പരിചിത ശബ്ദങ്ങൾ അനുകരിക്കാൻ നോക്കും 

∙ പലതിനും സ്വന്തമായി പേരുകൾ ഇടാൻ ഇവർ മിടുക്കരായിരിക്കും 

∙ അച്ഛൻ അമ്മ തുടങ്ങിയ കൊച്ചു വാക്കുകൾ പറഞ്ഞു തുടങ്ങും 

∙ കരഞ്ഞ് ശ്രദ്ധ ക്ഷണിക്കുന്നതിന് പകരം നിങ്ങളെ വിളിക്കും 

∙ പന്ത് ഉരുട്ടാനും ചെറിയ കളികൾ കളിക്കാനും അവർ പ്രാപ്തരാകും 

കുട്ടി മുകളില്‍ സൂചിപ്പിച്ച വിഷയങ്ങളോട് വേണ്ടവിധം പ്രതികരിക്കുന്നില്ലെങ്കില്‍ ഉടന്‍തന്നെ ‍ഡോക്ടറെ കാണിച്ച് ചികിത്സ ആരംഭിക്കേണ്ടതാണ്. 

When to Worry: Signs of Language Delays in Infants:

Language development in children is a crucial part of their overall growth, and parents often have concerns, especially if a one-year-old isn't responding to their name or speaking. By one year, a child should recognize their name, listen attentively, follow simple instructions, understand greetings, imitate sounds, and may start saying basic words like 'appa' and 'amma'. If a child isn't meeting these developmental milestones, seeking expert advice and medical consultation is essential for timely intervention and proper care.

ADVERTISEMENT