ADVERTISEMENT

കുഞ്ഞുങ്ങളിൽ ജനനം മുതലോ ജനിച്ച് ഏതാനും മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമോ വരണ്ട  ഉയർന്നുനിൽക്കുന്ന ശൽക്കങ്ങളോടുകൂടിയ തൊലിയും, ചൊറിച്ചിലും ഒക്കെയായി കാണുന്ന  ഒരു രോഗാവസ്ഥയാണ് ഇത് അടോപ്പിക്ക് ഡെർമടൈറ്റിസ്. 

ആയുർവേദത്തിൽ പൊതുവേ ഇതിനെ കരപ്പൻ എന്ന രോഗാവസ്ഥയായിട്ടാണ് കാണാറുള്ളത്. മുഖത്തും കവിളുകളിലും ശലഭ ചിറകുൾക്കു സമാനമായ രീതിയിൽ വരണ്ട  ത്വക്ക് കാണുന്നത് ഇതിന്റെ സവിശേഷ ലക്ഷണമായി മനസ്സിലാക്കണം. 

ADVERTISEMENT

കുട്ടികളുടെ കയ്യുകളുടെയും കാലുകളുടെയും മടക്കുകളിൽ  ഉൾപ്പെടെ ദേഹമെമ്പാടും  ഇത്തരം വരണ്ട ശൽക്കങ്ങൾ  കാണാനാവും. കുടുംബത്തിൽ നിലനിൽക്കുന്ന അലർജിയുടെ ചരിത്രം തന്നെയാണു പലപ്പോഴും ഈ രോഗത്തിന്റെ പശ്ചാത്തലമായി കാണാറുള്ളത്. അസുഖത്തിന്റെ തുടക്കത്തിൽ അലർജിക്കും ചൊറിച്ചിലിനും ഉള്ള ചികിത്സ തന്നെയാണ് ചെയ്യേണ്ടത്.  അതിനുശേഷം, വരണ്ട ത്വക്കിന്റെ ഘടന പരിഹരിക്കുന്നതിനു വേണ്ടി  സ്നിഗ്ദമായ, (oily) ചികിത്സാക്രമങ്ങൾ ചെയ്യണം. ഇത്തരം അവസ്ഥകളിൽ തൊലിപ്പുറം പുരട്ടുന്നതിന് അനുയോജ്യമായ ധാരാളം കേര തൈലങ്ങ ൾ ആയുർവേദം നിർദേശിക്കുന്നുണ്ട്.

ശരീരത്തിന് അകത്തും സ്നിഗ്ദമായ പ്രയോഗങ്ങ ൾ തന്നെയാണ് ആവശ്യമുള്ളത്. ഔഷധങ്ങൾ ഇട്ടു കാച്ചിയ നെയ്യുകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദീർഘകാലം നിലനിൽക്കുന്ന ഒരു അസുഖമാണ് എ  ന്നതുകൊണ്ട് തന്നെ, തുടർച്ചയും കൃത്യമായ അവലോകനവും ഇവിടെ അനിവാര്യമാണ്.

ADVERTISEMENT

കൃത്യതയോടെയും  ആവശ്യമായ ക്ഷമയോടെയും സമീപിച്ചാൽ നല്ല രീതിയിൽ മാറ്റിയെടുക്കാനാവുന്ന ഒരു അസുഖം കൂടിയാണിത്.

ADVERTISEMENT
ADVERTISEMENT