വിട്ടുമാറാത്ത ക്ഷീണം, അമിത ദാഹവും മൂത്രശങ്കയും, കഴുത്തിലെ കറുപ്പ് ഈ ലക്ഷണങ്ങൾ കുട്ടിക്കുണ്ടെങ്കിൽ സൂക്ഷിക്കുക; പ്രമേഹമാകാം Understanding Diabetes in Children
Mail This Article
എട്ടു വയസ്സുകാരി ദേവു അടിക്കടി വെള്ളം കുടിക്കും. വേനൽച്ചൂട് സഹിക്കാൻ കഴിയാഞ്ഞിട്ടാകും എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. പക്ഷേ, മഴക്കാലമായിട്ടും ശീലത്തിൽ മാറ്റമുണ്ടായില്ല. ശരീരഭാരം പെട്ടെന്നു കുറഞ്ഞു. എപ്പോഴും ക്ഷീണവും. ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തി. ൈടപ് 1 ഡയബറ്റിസ് ആണെന്നു കണ്ടെത്തി.
പ്രമേഹം സ്ഥിരീകരിച്ച് മൂന്നു മാസത്തിനുള്ളിൽ അവളുടെ സുഹൃത്ത് അദ്വൈതിനും പ്രമേഹം സ്ഥിരീകരിച്ചു. രണ്ടുപേരും കുട്ടികളാണെങ്കിലും അദ്വൈത് എന്ന 12 വയസ്സുകാരനു ജീവിതശൈലി മാറ്റങ്ങളുടെ ഭാഗമായി വന്നേക്കാവുന്ന ടൈപ് 2 ഡയബറ്റിസ് ഓഫ് ദി യങ് ആയിരുന്നു.
ജനിതക ഘടനയിൽ സംഭവിക്കുന്ന മാറ്റം മൂലമുണ്ടാകുന്ന മോഡി ഡയബറ്റിസ് ആണ് മൂന്നാമത്തെ വിഭാഗം. എല്ലാ പ്രമേഹവും ഒന്ന് അല്ലാത്തതിനാൽ ടൈപ് കൃത്യമായി തിരിച്ചറിയുക പ്രധാനമാണ്. പ്രമേഹബാധിതരായ 60 ശതമാനം കുട്ടികളിലും കണ്ടു വരുന്നത് ടൈപ് 1 ഡയബറ്റിസ് ആണ്. ടൈപ് 1 ഡയബറ്റിസിൽ പാരമ്പര്യം ഘടകമേയല്ല.
അതേസമയം, മുതിർന്നവരിൽ കണ്ടു വന്നിരുന്ന ടൈപ് 2 ഡയബറ്റിസ് ഇപ്പോൾ കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. കുട്ടികളിൽ ഇതിനെ ഡയബറ്റിസ് ഓഫ് ദി യങ് എന്നു വിളിക്കാം. പാരമ്പര്യം, ജീവിതശൈലി മാറ്റം, അമിതഭാരം, ജങ്ക് ഫൂ ഡ്, വ്യായാമം ഇല്ലായ്മ, അമിതമായി ഭക്ഷണം കഴിപ്പിക്കുന്നത്, മാനസിക സമ്മർദം തുടങ്ങിയവയാണ് ടൈപ് 2 ഡയബറ്റിസിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. മാതാപിതാക്കളിൽ ഒരാൾക്കു പ്രമേഹമുണ്ടെങ്കിൽ കുട്ടിക്കു രോഗമുണ്ടാകാൻ സാധ്യത 40 ശതമാനവും രണ്ടുപേർക്കും പ്രമേഹമുണ്ടെങ്കിൽ സാധ്യത 70 ശതമാനവുമാണ്.
കുട്ടികളിൽ കണ്ടുവരുന്ന പ്രമേഹ അവസ്ഥകളെക്കുറിച്ചു പുതിയ ലക്കം (2025 നവംബർ 08– 21 വരെ) വനിതയിൽ കൂടുതൽ വായിക്കാം
