ADVERTISEMENT

എട്ടു വയസ്സുകാരി ദേവു അടിക്കടി വെള്ളം കുടിക്കും. വേനൽച്ചൂട് സഹിക്കാൻ കഴിയാഞ്ഞിട്ടാകും എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. പക്ഷേ, മഴക്കാലമായിട്ടും ശീലത്തിൽ മാറ്റമുണ്ടായില്ല. ശരീരഭാരം പെട്ടെന്നു കുറഞ്ഞു. എപ്പോഴും ക്ഷീണവും. ഡോക്ടറെ കണ്ടു പരിശോധനകൾ നടത്തി. ‍ൈടപ് 1 ഡയബറ്റിസ് ആണെന്നു കണ്ടെത്തി. പ്രമേഹം സ്ഥിരീകരിച്ച് മൂന്നു മാസത്തിനുള്ളിൽ അവളുടെ സുഹൃത്ത് അദ്വൈതിനും പ്രമേഹം സ്ഥിരീകരിച്ചു. രണ്ടുപേരും കുട്ടികളാണെങ്കിലും അദ്വൈത് എന്ന 12 വയസ്സുകാരനു ജീവിതശൈലി മാറ്റങ്ങളുടെ ഭാഗമായി വന്നേക്കാവുന്ന ടൈപ് 2 ഡയബറ്റിസ് ഓഫ് ദി യങ് ആയിരുന്നു. ജനിതക ഘടനയിൽ സംഭവിക്കുന്ന മാറ്റം മൂലമുണ്ടാകുന്ന മോഡി ഡയബറ്റിസ് ആണ് മൂന്നാമത്തെ വിഭാഗം. എല്ലാ പ്രമേഹവും ഒന്ന് അല്ലാത്തതിനാൽ ടൈപ് കൃത്യമായി തിരിച്ചറിയുക പ്രധാനമാണ്.

വില്ലൻ പുറത്തല്ല, അകത്താണ്:  പ്രമേഹബാധിതരായ 60 ശതമാനം കുട്ടികളിലും കണ്ടു വരുന്നത് ടൈപ് 1 ഡയബറ്റിസ് ആണ്. ടൈപ് 1 ഡയബറ്റിസിൽ പാരമ്പര്യം ഘടകമേയല്ല. ശരീരത്തെ സംരക്ഷിക്കേണ്ട ആന്റിബോഡി ഉണ്ടാക്കുന്ന കോശങ്ങൾ തന്നെ ആക്രമണകാരിയായി മാറിയാലുള്ള സാഹചര്യം സങ്കൽപിച്ചു നോക്കൂ. ടൈപ് 1 ഡയബറ്റിസിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം  പാൻക്രിയാസ് ഗ്രന്ഥിയെ ആക്രമിക്കുന്നു. അതിന്റെ ഫലമായി ഇൻസുലിൻ ഉത്പാദക കോശങ്ങൾ നശിക്കും.  ഈ സ്ഥിതി വന്നാൽ കുട്ടിക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ നൽകേണ്ടതായി വരും. ടൈപ് 1 ഡയബറ്റിസ് ഉള്ളവർക്കു സാധാരണയായി മെലിഞ്ഞ ശരീരപ്രകൃതമായിരിക്കും.

ADVERTISEMENT

ഇൻസുലിൻ മുടങ്ങിയാൽ അത് ഡയബറ്റിക് കീറ്റോ അസിഡോസിസ് ആയി മാറും. രക്തത്തിന്റെ അമ്ലസ്വഭാവം വർധിക്കും. ജീവനു തന്നെ അപകടകരമായ അവസ്ഥയാണിത്.

ഈ ഘട്ടത്തിലെത്തിയാൽ ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകേണ്ടതായി വരും. ഈ രോഗം നേരത്തെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ആന്റി ബോഡികളുടെ ഉത്പാദനം തിരിച്ചറിഞ്ഞാൽ രോഗത്തിലേക്ക് എത്തുന്നതിന്റെ വേഗത കുറയ്ക്കാൻ കഴിയും. എന്നാൽ, എല്ലാ കുട്ടികളിലും ഇതിനായുള്ള പരിശോധനകൾ നടത്തുക എന്നതു സാമ്പത്തികമായി പ്രായോഗികമല്ല

ADVERTISEMENT

ടൈപ് 2 ഡയബറ്റിസ് ഓഫ് ദി യങ്:  മുതിർന്നവരിൽ കണ്ടു വന്നിരുന്ന ടൈപ് 2 ഡയബറ്റിസ് ഇപ്പോൾ കുട്ടികളിലും കണ്ടു തുടങ്ങിയിരിക്കുന്നു. കുട്ടികളിൽ ഇതിനെ ഡയബറ്റിസ് ഓഫ് ദി യങ് എന്നു വിളിക്കാം.

∙പാൻക്രിയാസ് ഗ്രന്ഥി ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ശരീരം അതുൾക്കൊള്ളാൻ തയാറാകാതെ വ രുന്ന അവസ്ഥയാണ് ടൈപ് 2 ഡയബറ്റിസ് ഓഫ് ദി യങ്.

ADVERTISEMENT

∙ പാരമ്പര്യം, ജീവിതശൈലി മാറ്റം, അമിതഭാരം, ജങ്ക് ഫൂ ഡ്, വ്യായാമം ഇല്ലായ്മ, അമിതമായി ഭക്ഷണം കഴിപ്പിക്കുന്നത്, മാനസിക സമ്മർദം തുടങ്ങിയവയാണ് ടൈപ് 2 ഡയബറ്റിസിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ.∙ മാതാപിതാക്കളിൽ ഒരാൾക്കു പ്രമേഹമുണ്ടെങ്കിൽ കുട്ടിക്കു രോഗമുണ്ടാകാൻ സാധ്യത 40 ശതമാനവും രണ്ടുപേർക്കും പ്രമേഹമുണ്ടെങ്കിൽ സാധ്യത 70 ശതമാനവുമാണ്.  ∙ വ്യായാമം ചെയ്യുക, പാക്കേജ്ഡ് പാനീയങ്ങളും ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക എന്നതൊക്കെ ഡയബറ്റിസ് ഓഫ് ദി യങ് ഒരു പരിധിവരെ തടയാൻ സഹായിക്കും. ചെറുപ്പത്തിലെ തന്നെ അത്തരം ജീവിതശൈലി രൂപപ്പെടുത്താൻ മാതാപിതാക്കൾ കുട്ടികൾക്കു മാതൃകയാകണം. ∙ ടൈപ്2 രോഗികൾക്ക് ജീവിതശൈലി മാറ്റങ്ങൾകൊണ്ടും പ്രമേഹരോഗ മരുന്നുകൊണ്ടും ആരോഗ്യം തിരിച്ചുപിടിക്കാനാകും. ഇൻസുലിൻ ഉപയോഗം വേണ്ടിവരുന്ന സാഹചര്യം കുറവായിരിക്കും.

മോഡി ഡയബറ്റിസിലേക്കു നയിക്കുന്നത് :  (Maturity Onset Diabetes of the Young) എന്നാണ് മോഡി ഡയബറ്റിസിന്റെ പൂർണ രൂപം. ചെറുപ്പക്കാരിൽ കാണുന്ന പ്രമേഹത്തിന്റെ ഒരു വകഭേദമാണ് മോഡി (MODY) ഡയബറ്റിസ്. മോഡി രോഗം സംശയിക്കുന്നത് വണ്ണമില്ലാത്ത കുട്ടികളിലും ചെറുപ്പക്കാരിലുമാണ്. ഗുളികകൾ മാത്രം കഴിക്കുന്ന പ്രമേഹരോഗികളിലും മോഡി പ്രമേഹത്തിനു സാധ്യതയുണ്ട്.

∙ ഒരു പ്രത്യേക ജീനിലുണ്ടാകുന്ന മാറ്റമാണ് മോഡി ഡയബറ്റിസിലേക്കു നയിക്കുന്നത്.  മൂന്നു തലമുറകളിലായി തുടർന്നു വരുന്ന പ്രമേഹ പാരമ്പര്യമാണു മോഡി ഡയബറ്റിസിന്റെ പ്രധാന കാരണമെന്നു പറയാം. ∙ജനറ്റിക് പാനൽ ടെസ്റ്റിലൂടെ രോഗം തിരിച്ചറിയാം.  മരുന്നിലൂടെ ഭേദമാക്കാവുന്നതാണ്.

കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?:  ∙അമിത ദാഹവും മൂത്രശങ്കയും ∙വിട്ടുമാറാത്ത ക്ഷീണം ∙ഭക്ഷണത്തോട്  അമിതതാത്പര്യം ∙ശരീരഭാരം കുറയും. കാഴ്ച മങ്ങും ∙കഴുത്ത്, കക്ഷം, കൈകാലുകളിലെ മടക്കുകൾ എന്നിവിടങ്ങളിലെ കറുപ്പ്. - ഈ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ധചികിത്സ തേടുക. 

മുതിർന്നവർ ഇക്കാര്യങ്ങൾ മറക്കരുത്: ∙രോഗാവസ്ഥ കുട്ടിയുടെ അധ്യാപകരെയും  അടുത്ത സുഹൃത്തുക്കളെയും അറിയിക്കണം. അസുഖത്തിന്റെ പേരിൽ മാറ്റിനിർത്തലുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം.  ∙ഫ്രൂട്ട് ജ്യൂസുകൾ വേണ്ട. പഴങ്ങൾ കഴിക്കാം. പച്ചക്കറി, പനീർ, മീൻ, ചിക്കൻ, മുട്ട, പയർ വർഗങ്ങൾ തുടങ്ങി പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങൾ നൽകാം. ∙പാക്കേജ്ഡ് പാനീയങ്ങളും  ജങ്ക് ഫൂഡുകളും ല ഡ്ഡു, ജിലേബി, ഹൽവ മുതലായ അമിതമധുരമുള്ള പലഹാരങ്ങളും ഒഴിവാക്കാം. നിയന്ത്രണം നല്ലതാണെങ്കിലും മാനസിക സന്തോഷങ്ങൾ മുടക്കേണ്ടതില്ല.  പ്രമേഹം ഒരു രോഗമല്ല, മറിച്ച് അവസ്ഥയാണ് എന്ന തിരിച്ചറിവോടെ പെരുമാറുക. അതു കുട്ടിയുടെ ആത്മവിശ്വാസം കൂട്ടും. കൃത്യമായ സമയത്തു തിരിച്ചറിയുന്നതിലൂടെയും ശരിയായ ചികിത്സയിലൂടെയും ഡയബറ്റിസ് ഓഫ് ദി യങ് എന്ന അവസ്ഥയെ മറികടക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കുട്ടികൾക്കു സാധിക്കുമെന്നു തീർച്ച.

വിവരങ്ങൾക്കു കടപ്പാട്:  ഡോ. ആർ. വി. ജയകുമാർ: സീനിയർ കൺസൽറ്റന്റ്, എൻഡോക്രൈനോളജി,

ആസ്റ്റർ മെഡ്‌സിറ്റി കൊച്ചി, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം.

ADVERTISEMENT