രാത്രി സമയങ്ങളിലെ കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള ചുമ: രക്ഷിതാക്കൾ അറിയാൻ Allergies and Nighttime Cough
Mail This Article
മുതിർന്നവരേക്കാൾ കുട്ടികളെയാണ് രാത്രിസമയങ്ങളിലെ ചുമ അധികമായി ബുദ്ധിമുട്ടിക്കുന്നത്.
∙ശ്വസനപ്രക്രിയയുടെ ഭാഗമായി ശ്വാസകോശത്തിന്റെ സങ്കോചവും വികാസവും രാത്രിയാകുമ്പോൾ കൂ ടും, പ്രത്യേകിച്ച് ഉറങ്ങുന്ന സമയത്ത്. മൂക്കിൽ നിന്നു കഫം ഇറ്റു തൊണ്ടയിലേക്കു വീഴുന്നതും രാത്രിയിലാണ്. അപ്പോൾ തൊണ്ട അസ്വസ്ഥമാകുകയും ചുമയ്ക്കുകയും ചെയ്യും.
കിടക്കുമ്പോൾ തലയുയർത്തി വച്ചു കിടക്കാൻ ശ്രദ്ധിക്കുക. ഉറക്കത്തിനിടെ കുട്ടി ചുമച്ചാൽ എഴുന്നേൽപിച്ച് ചാരിയിരുത്തുക.
∙ അലർജി പ്രശ്നങ്ങളുള്ള കുട്ടികളെയും രാത്രികാലങ്ങളിലെ ചുമ അലട്ടാറുണ്ട്. അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ കണ്ടെത്തി ഒഴിവാക്കുക. രാത്രി ചുമ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ അത് ആസ്മയുടെ ലക്ഷണമായും കാണണം.
∙ആമാശയത്തിലെ രസങ്ങൾ അ ന്നനാളത്തിലും തൊണ്ടയിലുമെത്തി അസ്വസ്ഥയുണ്ടാക്കാം. കി ടക്കുന്നതിന് രണ്ടു മണിക്കൂർ മു ൻപേ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ലഘുഭക്ഷണം മതി. വറുത്ത ഭക്ഷണങ്ങൾ, എരിവും പുളിയും അമിതമായി മസാല ഉള്ളവ, മധുര പലഹാരങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്സ് എന്നിവ വൈകുന്നേരമോ രാത്രിയിലോ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
∙ രാത്രിയിലെ ചുമ സൈനസൈറ്റിസിന്റെ ലക്ഷണമായും വരാം.