ADVERTISEMENT

ഒരു കുഞ്ഞിനെ ലോകത്തിലേക്കു സ്വാഗതം ചെയ്യുന്നതു ശരിക്കും സന്തോഷകരവും ആവേശകരവുമാണ്. എങ്കിലും, മാസം തികയാതെ കുഞ്ഞ് ഉണ്ടാകുന്നതു അപ്രതീക്ഷിത വെല്ലുവിളികൾക്കും സമ്മർദത്തിനും കാരണമാകാം.

ഗർഭത്തിന്റെ 37 ആഴ്ചകൾ പൂർത്തിയാകുന്നതിനു മുൻപു ജനിച്ച കുഞ്ഞിനെയാണ് മാസം തികയാതെയുള്ള കുഞ്ഞ് എന്നു വിളിക്കുന്നത്.

ADVERTISEMENT

24- 25 ആഴ്‌ചയ്‌ക്കു ശേഷം ജനിക്കുകയും, 500-600 ഗ്രാമിനു മുകളിൽ ഭാരവുമുള്ള കുഞ്ഞുങ്ങൾക്ക് ഉചിതമായ പരിചരണവും ചികിത്സയും നൽകിയാൽ ഒരു സാധാരണ കുട്ടിയായി വളരും.

മാസം തികയാതെ ജനിക്കുന്ന മിക്ക കുഞ്ഞുങ്ങൾക്കും നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ (NICU) കിടത്തി ചികിത്സ ആവശ്യമായി വരാറുണ്ട്‌.

ADVERTISEMENT

കുഞ്ഞിന്റെ വളർച്ചയും തൂക്കവും കുറയുന്നതിന് ആനുപാതികമായി ചികിത്സാരീതികളുടെ അളവും ദൈർഘ്യവും കൂടുന്നു. ഉദാഹരണത്തിന് 24 ആഴ്ച പ്രായമായ കുഞ്ഞിന് അതിജീവിക്കാൻ 60- 70 ശതമാനത്തിലധികം ( 60 – 70% survival rate) സാധ്യതയുണ്ട്. കുറഞ്ഞത് 10 മുതൽ 15 ആഴ്ച വരെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയും വേണ്ടി വരാം.

എൻഐസിയു – എന്തു നടക്കുന്നു?

പ്രായപൂർത്തിയാകാത്തതും വലുപ്പവും അനുസരിച്ച്, കുഞ്ഞിന് റെസ്പിറേറ്ററി ഡിസ്ട്രെസ് സിൻഡ്രം (RDS / HMD) എന്നു വിളിക്കുന്ന ചില ശ്വസന പ്രശ്‌നങ്ങൾ ഉണ്ടാകാം. ഇതിന് ഏതെങ്കിലും തരത്തിലുള്ള ശ്വസന പിന്തുണ - ട്യൂബ് ഉള്ളിലേക്കു കടത്തിയുള്ള ശ്വസന സഹായിയോ സി–പാപ് (CPAP) പോലെ മാസ്ക് ഉപയോഗിച്ചുള്ള ശ്വസനസഹായിയോ ആവശ്യമാണ്. ചിലപ്പോൾ സർഫക്റ്റന്റ് (Surfactant) എന്ന മരുന്നു കുഞ്ഞിനു നൽകുന്നത് ആർഡിഎസ് എളുപ്പത്തിൽ സുഖപ്പെടാൻ സഹായിക്കും. ചില മാസം

തികയാത്ത കുഞ്ഞുങ്ങളുെട ശ്വാസോച്ഛ്വാസം ഇടയ്ക്കിടെ നിന്നു പോകുന്നത് (Apnea) സാധാരണമാണ്. മിക്ക ശിശുക്കളും ശരിയായ ചികിത്സ കഴിഞ്ഞു ആശുപത്രിയിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴേക്കും ഇതിനെ മറി കടക്കാറുണ്ട് . എൻഐസിയുവിൽ കിടക്കുന്ന കുഞ്ഞിന് ഐവി ഫ്ലൂയിഡുകളും ആന്റിബയോട്ടിക്കുകളും ആവശ്യമായി വരാം. ആരോഗ്യം മെച്ചപ്പെടുമ്പോൾ, മുലപ്പാൽ ട്യൂബിലൂടെയോ പാലഡെ / ഗോകർണം പോലുള്ള ചെറിയ പാത്രത്തിലോ നൽകാം.

1712531515
ADVERTISEMENT

ശരീരത്തിന്റെ ഊഷ്മാവ് നില നിര്‍ത്താൻ റേഡിയന്റ് വാമറിനോ ഇൻകുബേറ്ററിനോ കീഴിലാണു കുഞ്ഞിനെ പരിപാലിക്കുന്നത്. ആവശ്യമുള്ളപ്പോൾ കുഞ്ഞിനെ സന്ദർശിക്കാൻ സാധാരണയായി മാതാപിതാക്കളെ അനുവദിക്കാറുണ്ട്. കംഗാരു മദർ കെയർ പോലുള്ള ചർമ-ചർമ സമ്പർക്കം (Skin to skin contact) പുലർത്തുന്നതു കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയും കുഞ്ഞുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കുഞ്ഞിന്റെ ശരീര താപനില നിയന്ത്രിക്കൽ, ഹൃദയമിടിപ്പും ശ്വസനവും സുസ്ഥിരമാക്കൽ തുടങ്ങിയ ഒട്ടേറെ പ്രയോജനങ്ങൾ ഇതിലൂടെ ലഭിക്കും.

എപ്പോൾ വീട്ടിലേക്ക്?

സ്വതന്ത്രമായി കുഞ്ഞിനു
ശ്വസിക്കാൻ കഴിയുന്നു,  സ്ഥിരമായ ശരീര താപനിലയുണ്ട്,  മുലപ്പാൽ നേരിട്ടോ അല്ലെങ്കിൽ ഗോകർണം ഉപയോഗിച്ചോ കുടിക്കും,  ശരീരഭാരം വേണ്ട പോലെ വർധിക്കുന്നുണ്ട്, വലിയ ആരോഗ്യപ്രശ്നങ്ങളൊന്നു മില്ലാതെ അമ്മയും മറ്റു
പരിചരണം നൽകുന്നവരും കുഞ്ഞിന്റെ പ്രത്യേക
ആവശ്യങ്ങൾ നോക്കുന്നതിൽ കെൽപുള്ളവരാണ് – ഈ സാഹചര്യങ്ങൾ കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാം എന്നതിന്റെ  സൂചനകളാണ്.

കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം

പല ശിശുക്കൾക്കും, പ്രത്യേകിച്ച് മാസം തികയാത്ത കുഞ്ഞുങ്ങൾക്കു മഞ്ഞപ്പിത്തം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനു പ്രത്യേക ലൈറ്റുകൾക്കു കീഴിൽ ചികിത്സ ആവശ്യമായി വരാം.ഇതു കൂടാതെ കുട്ടിയുടെ കണ്ണ്, തലച്ചോറിന്റെയും ഹൃദയത്തിന്റെയും അൾട്രാസൗണ്ട് സ്കാൻ, തൈറോയിഡ്‌, മറ്റ് ഉപാപചയ തകരാറുകൾ എന്നിവയും ഈ സമയങ്ങളിൽ പരിശോധിക്കണം.

ഭക്ഷണം നൽകുമ്പോൾ

കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുവന്നുകഴിഞ്ഞാൽ, കൃത്യമായി ഭക്ഷണം നൽകുന്നതു തുടരണം. പോഷക ഗുണങ്ങളും രോഗപ്രതിരോധ ഗുണങ്ങളും ഉള്ളതിനാൽ മാസം തികയാത്ത കുഞ്ഞുങ്ങൾക്കു മുലപ്പാൽ വളരെ അത്യാ വശ്യമാണ്.

മാസം തികയാത്ത കുഞ്ഞുങ്ങളിൽ ശരീരത്തിലെ കൊഴുപ്പു പരിമിതമാണ്. കൂടാതെ താപനിലയിലെ ഏറ്റക്കുറച്ചിലുകൾക്കു കൂടുതൽ സാധ്യതയുണ്ട്. എൻഐസിയുവിലും വീട്ടിലും കുഞ്ഞിന്റെ ശരീര ഊഷ്മാവ് ശരിയായ രീതിയിൽ നോക്കേണ്ടത് വളരെ പ്രധാനമാണ്. കുഞ്ഞിനെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിപ്പിക്കണം. അവ അധികം ചൂടോ തണുപ്പോ അല്ലെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ അമിതമായ ചൂടും ഒഴിവാക്കണം. കൂടാതെ, മാസം തികയാതെയുള്ള കുഞ്ഞുങ്ങൾക്ക് അമിത സംവേദനത്വം (Sensitive) ഉള്ള ചർമമുണ്ടാകാം, അതിനാൽ മൃദുവായതും ശ്വസിക്കാൻ കഴിയുന്നതുമായ തുണിത്തരങ്ങൾ കൊണ്ടു നിർമിച്ച വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കാൻ

∙ കുഞ്ഞിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിൽ ഉചിതമായ ഉത്തേജനം നൽകുകയും, പരിപോഷിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക. കുഞ്ഞിനോടു സംസാരിക്കുക,

പാടുക, സൗമ്യമായ സംഗീതം കേൾപ്പിക്കുക, കഥകൾ പറയുക എന്നിവയിലൂടെ അവരുടെ ഭാഷാ വികാസം വർധിപ്പിക്കാനും നിങ്ങൾക്കും കുഞ്ഞിനുമിടയിൽ ശക്തമായ ബന്ധം വളർത്താനും കഴിയും.

∙ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക:

കുഞ്ഞുങ്ങൾക്കു മുലപ്പാൽ വളരെ

പ്രയോജനകരമാണ്, അത് അവരുടെ മൊത്തത്തിലുള്ള വളർച്ചയെ

പിന്തുണയ്ക്കുന്ന അവശ്യ പോഷകങ്ങളും ആന്റിബോഡികളും നൽകുന്നു, അങ്ങിനെ കുഞ്ഞിന്റെ രോഗപ്രതിരോഗ ശക്തി കൂട്ടണം. സാധാരണയായി ഓരോ 2-3 മണിക്കൂറിലും അവർക്കു പാൽ കൊടുക്കണം. തൂക്കം കൂടുന്നതിനനുസരിച്ച് ഇത് ഓരോ മൂന്നു–നാലു മണിക്കൂറിലേക്ക് ആക്കാം.

∙ കുഞ്ഞിനു വിശ്രമിക്കാനും ഉറങ്ങാനും ശാന്തവും സമാധാനപരവുമായ ഇടം നൽകുക. നവജാതശിശുക്കൾ 24 മണിക്കൂർ കാലയളവിൽ ഏകദേശം 14-17 മണിക്കൂർ ഉറങ്ങണം, ചിലർ

ദിവസത്തിൽ 18-19 മണിക്കൂർ വരെ
 ഉറങ്ങുന്നു.

∙ ഓരോ കുഞ്ഞിനും വ്യത്യസ്‌തമായ ഉറക്കരീതി ഉണ്ടായിരിക്കുന്നതു സാധാരണമാണ്. ചില കുട്ടികൾ ഏകദേശം രണ്ടു–മൂന്നു മാസം പ്രായമാകുമ്പോൾ കൂടുതൽ നേരം ഉറങ്ങാൻ തുടങ്ങും.

32776099

∙ മാസം തികയാത്ത ഓരോ കുഞ്ഞും അവരുടേതായ വേഗതയിലാണു വളരുന്നത് എന്ന് ഓർത്തിരിക്കുക. മാസം

തികഞ്ഞു ജനിച്ച ശിശുക്കളെ അപേക്ഷിച്ച് മാസം തികയാതെ പിറന്ന കുഞ്ഞ് വ്യത്യസ്ത നിരക്കിൽ നാഴികക്കല്ലുകളിൽ എത്തിയേക്കാം. അതിനാൽ അവരുടെ പുരോഗതി മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക.

∙ ഷെഡ്യൂൾ അനുസരിച്ചു വാക്സിനേഷൻ നൽകുകയും സപ്ലിമെന്റുകൾ നൽകുകയും വേണം. കാഴ്ച പരിശോധന, കേൾവി പരിശോധന, നാഡീ
വ്യൂഹ വികാസം, എം ആർ ഐ എന്നിവ വേണ്ടി വന്നേക്കാം.

∙ കുഞ്ഞിനു പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാൻ വിമുഖത, ഛർദി, വയറിളക്കം, അല്ലെങ്കിൽ ഇളം നിറമുള്ള മലം (Clay colored stool), മഞ്ഞപ്പിത്തം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽ പെട്ടാലോ, കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കകൾ ഉണ്ടായാലോ, ഉടനടി വൈദ്യസഹായം തേടണം.

∙ മാസം തികയാത്ത ശിശുക്കളുടെ വളർച്ചക്കും വികാസത്തിനും, നേരത്തെയുള്ള ഇടപെടൽ (Early intervention) ഫിസിക്കൽ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, വികസന വിലയിരുത്തലുകൾ എന്നിവ പ്രധാനമാണ്. ഏതെങ്കിലും വികസന കാല താമസമോ വെല്ലുവിളികളോ നേരത്തേ തിരിച്ചറിഞ്ഞാൽ അവ കഴിയുന്നതും

നേരത്തെ തന്നെ പരിഹരിക്കുവാൻ ശ്രമിക്കാം.

∙ കഴിയുമെങ്കിൽ മാസം തികയാതെ കുട്ടികൾ ജനിച്ച മറ്റു മാതാപിതാക്കളുമായും ബന്ധപ്പെടുക. അവർക്കു വിലപ്പെട്ട ഉൾക്കാഴ്ചകളും ധാരണകളും ഉപദേശങ്ങളും നൽകാൻ കഴിയും.

ശുചിത്വം പ്രധാനം

നല്ല ശുചിത്വവും അണുബാധ നിയന്ത്രണവും ഈ കുട്ടികൾക്കു വേണം.  ഇവർക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതിനു മുൻപു മുതിർന്നവർ കൈകൾ നന്നായി കഴുകുക. സന്ദർശകരെ പരിമിതപ്പെടുത്തുക, പ്രത്യേകിച്ച് അവർക്ക് അസുഖമുണ്ടെങ്കിൽ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ആവശ്യപ്പെടുക. കുപ്പികൾ, ബ്രെസ്റ്റ് പമ്പ് ഭാഗങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കുക. മാസം തികയാതെ വരുന്ന എല്ലാ കുഞ്ഞുങ്ങൾക്കും പതിവായി ആരോഗ്യ പരിശോധനകൾ നടത്തണം. ശരീരഭാരം, ഉയരം, തലയുടെ ചുറ്റളവ്, മറ്റു വളർച്ചയുടെ നാഴികക്കല്ലുകൾ
എന്നിവ പതിവായി പരിശോധിക്കുന്നതു  നല്ലതാണ്.

കഴിവു വളർത്താൻ

മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് അവരുടെ വികസന നാഴികക്കല്ലുകളിൽ എത്താൻ അധിക പിന്തുണ ആവശ്യമായി വന്നേക്കാം. മൃദുവായ
വ്യായാമങ്ങൾ പരിശീലിപ്പിക്കാം. കുഞ്ഞുങ്ങളുെട ചലനശേഷി, വൈജ്ഞാനികകഴിവ് , ഗ്രഹണശേഷി എന്നിവയുടെ വികാസം പ്രോത്സാഹിപ്പിക്കുന്നതിനു പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ട
ങ്ങളും ഉത്തേജനവും നൽകുക. കുഞ്ഞിന്റെ കഴിവുകളെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ക്രമീകരിക്കാനും അമിതമായ ഉത്തേജനം
ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജോണി വാകയിൽ ഫ്രാൻസിസ്

സീനിയർ കൺസൽറ്റന്റ് നിയോനേറ്റോളജിസ്റ്റ് & പീഡിയാട്രിഷൻ
മെഡിക്കൽ ട്രസ്റ്റ്
ഹോസ്പിറ്റൽ, കൊച്ചി

English Summary:

Premature baby care involves specialized attention to infants born before 37 weeks of gestation. These babies often require NICU care, focusing on respiratory support, temperature regulation, and nutritional needs to ensure healthy development.

ADVERTISEMENT