ADVERTISEMENT

വെക്കേഷൻ പകുതിയായതോടെ കുട്ടികളുടെ അമിത സ്ക്രീൻ സമയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളും  കൂടുകയാണ്.
മാതാപിതാക്കൾ മനസ്സിലാക്കേണ്ട കാര്യം, അവധിക്കാലം കുട്ടിയെ എൻഗേജ്ഡ് ആയും സന്തോഷമായും നിർത്താനുള്ള കാലം മാത്രമല്ല; കുട്ടിയുടെ വ്യക്തിത്വവികസനം (Personality Development), സാമൂഹിക ഇടപെടലുകൾ  (Social Interaction), ക്രിയാത്മകമായ കഴിവുകൾ (Creative Thinking), വൈകാരിക വികസനം (Emotional Development), സ്വയം നിയന്ത്രണം (Self Regulation), കുടുംബ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്താനുള്ള ചുരുങ്ങിയ സമയം കൂടിയാണ്. ഒഴിവു ദിവസങ്ങൾ കുട്ടിയുടെ വളർച്ചയ്ക്ക് എങ്ങനെ ഉപയോഗിക്കാം എന്നാണു മാതാപിതാക്കൾ പ്ലാൻ ചെയ്യേണ്ടത്.

വേണ്ടത് ടൈംടേബിളല്ല, നല്ലൊരു റുട്ടീൻ
അവധി ദിവസങ്ങളിൽ  കർശനമായ ടൈംടേബിൾ  ആവശ്യമില്ല.  എന്നാൽ, നിയന്ത്രണമില്ലാത്ത ജീവിതരീതിയും  ഗുണകരമല്ല. ദിവസവും പുലർച്ചെ മുതൽ രാത്രി വരെ ഒന്നും നിശ്ചയിക്കാത്ത അവസ്ഥ വരുമ്പോൾ ഉറക്കം തെറ്റും, ഭ ക്ഷണക്രമം മാറും, സ്ക്രീൻ  സമയം കൂടും. അതുകൊണ്ട്  കടുത്ത ചിട്ടകളില്ലാത്ത എന്നാൽ, നിയന്ത്രണങ്ങളോടു കൂടിയ  സ്വാതന്ത്യ്രം ആണ് നല്ലത്. അത് എങ്ങനെയെന്ന് മനസ്സിലാക്കാം.  

ADVERTISEMENT

∙കുട്ടി ഉണരുന്ന സമയം ഏകദേശം സ്ഥിരമാക്കുക.
∙ഭക്ഷണ സമയങ്ങളിലും ക്രമവും സ്ഥിരതയും വേണം.   
∙ ദിവസവും കുറച്ചു നേരമെങ്കിലും വ്യായാമം ചെയ്യണം.
∙ വായനയ്ക്കോ പഠനത്തിനോ അൽപസമയം മാറ്റിവയ്ക്കണം.
∙ സ്ക്രീൻ ഉപയോഗം നിശ്ചിത സമയത്തേക്കു മതി.
∙ രാത്രി ഉറക്കം വളരെ വൈകരുത്.

vacationparenting

ഇതൊന്നും പട്ടാളച്ചിട്ട പോലെ നടപ്പാക്കാൻ ശ്രമിക്കരുത്.  ഒരു ദിവസം രാത്രി വൈകിയുറങ്ങാൻ കുട്ടി ആഗ്രഹിക്കുന്നുവെങ്കിൽ അത് അനുവദിക്കാം.

ADVERTISEMENT

പക്ഷേ, അടുത്ത ദിവസം അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവത്തിലൂടെ മനസിലാക്കുന്നുവെന്നും ഉറപ്പാക്കൂ.

അങ്ങനെ ആരോഗ്യകരമായ എന്നാൽ, കുട്ടിക്കും ആസ്വാദ്യകരമായ രീതിയിൽ ചിട്ട വളർത്തിയെടുക്കാം.
സ്കൂൾ ദിവസങ്ങളിൽ കുട്ടിയുടെ ലോകം മിക്കപ്പോഴും നിർദേശങ്ങൾ നിറഞ്ഞതാണ്. എന്തു പഠിക്കണം, എപ്പോൾ  ഉണരണം എന്നു തുടങ്ങി ഹോം വർക്ക് വരെ  പ്രോഗ്രാം ചെയ്ത റോബോട്ടിനെ പോലെ കുട്ടി ചെയ്തു തീർക്കുകയാണ്.

ADVERTISEMENT

അവധിക്കാലത്തു  മാത്രമാണ് കുട്ടിക്ക് സ്വന്തം ചിന്ത, താൽപര്യങ്ങൾ, ഇഷ്ടമുള്ള ബന്ധങ്ങൾ, സ്വന്തം റിഥം എന്നിവ കൂടുതൽ  സ്വഭാവികമായി അനുഭവിക്കാൻ  കഴിയുന്നത്. അതുകൊണ്ട് ഈ  കാലം കുട്ടിയെ മനസ്സിലാക്കാനുള്ള സമയവുമാണ്.

ചില ‘ഡിജിറ്റൽ’ സംശയങ്ങൾ
ഓൺലൈൻ കോഴ്സുകൾ കുട്ടികൾക്കു ഗുണകരമാണോ? മൊബൈൽ  ഉപയോഗം എങ്ങനെ ആരോഗ്യകരമായി നിയന്ത്രിക്കണം? ഗെയിമുകളും സോഷ്യൽ മീഡിയയും കുട്ടികളിൽ സ്വഭാവ മാറ്റങ്ങൾക്കു കാരണമാകുമോ?
ഡിജിറ്റൽ പഠനവും റിയൽ ലൈഫ് ലേണിങ്ങും തമ്മിൽ ബാലൻസ് എങ്ങനെ കൊണ്ടുവരാം? ബോറടി മാറ്റാൻ മൊബൈൽ കൊടുക്കണോ? ഓൺലൈൻ സൗഹൃദങ്ങൾ അ പകടമാകില്ലേ? എന്നു തുടങ്ങി നിരവധി സംശയങ്ങൾ മാതാപിതാക്കൾ പങ്കുവയ്ക്കാറുണ്ട്.

ഇതു കൂടുന്നതു വേനലവധി സമയത്തുമാണ്. ഇതിനെല്ലാം ഉത്തരം ഓൺലൈൻ സമയവും ഓഫ്‌ലൈൻ ആക്ടിവിറ്റികളും കൃത്യമായ ബാലൻസിൽ കൊണ്ടു പോകുക എന്നുള്ളതാണ്.
 ഓൺലൈൻ കോഴ്സുകളും ഗെയിമുകളും വിഡിയോകളും കുട്ടിയുടെ ബൗദ്ധിക വികാസത്തിനു സഹായകമായേക്കാം.

നല്ലതു തിരഞ്ഞെടുക്കാൻ കുട്ടികളെ സഹായിക്കാം. അവരുടെ അഭിപ്രായങ്ങളും ഇഷ്ടങ്ങളും പരിഗണിക്കണം. ടെക്നോളജി മുഴുവനായി ഒഴിവാക്കുന്നതോ ദിവസം മുഴുവൻ സ്ക്രീനിൽ ചെലവിടുന്നതോ ആരോഗ്യകരമല്ല.

ഓഫ്‌ലൈൻ എന്നത് സ്ക്രീൻ ഒഴിവാക്കുന്ന സമയം മാത്രമല്ല. കുടുംബാംഗങ്ങൾ പരസ്പരമുള്ള ആശയവിനിമയം, പുതിയ കാര്യങ്ങളുടെ പഠനം, വായനയും ക്രിയേറ്റിവ് ആയ വിനോദങ്ങൾ ഇവയൊക്കെയും  വളർച്ചയ്ക്ക് അത്യാവശ്യമാണ്.  തിരക്കിട്ടോടുന്ന ദിനചര്യ ഒഴിവാക്കുക. അൽപം സാവാകാശത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള അവസരം കുട്ടികൾക്കു വേണം. അപ്പോൾ പെർഫക്ട് ആയി ചെയ്യാൻ അവർ പഠിക്കും. ആവർത്തിച്ചു ചെയ്യുന്നതിലൂടെ വേഗവും താനെ കൈവരും. കയ്യക്ഷരം നന്നാക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഇത്തരത്തിൽ ചെയ്യാം.
മുതിർന്ന ക്ലാസുകളിലേക്ക് എത്തുമ്പോൾ നല്ല സ്കോർ കിട്ടാൻ കയ്യക്ഷരവും അധികം വെട്ടിത്തിരുത്തലുകളില്ലാതെ എഴുതുന്ന രീതിയും സഹായിക്കും.
കുട്ടിക്ക് ആസ്വദിച്ചു ചെയ്യാവുന്ന കാര്യങ്ങൾക്കു പ്രത്യേക പരിഗണന നൽകണം. അവധിക്കാലത്താണു മക്കൾക്കൊപ്പം ക്വാളിറ്റി ടൈം ചെലവിടാനുള്ള നല്ല അവസരം മാതാപിതാക്കൾക്കു ലഭിക്കുന്നത്. അത് ഉറപ്പാക്കണം. കാരണം അവർ കുട്ടികളായിരിക്കുന്നത് ഇപ്പോൾ മാത്രമാണ്. അവരുടെ കൂടെ താൽപര്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ച് ആക്റ്റിവിറ്റികൾ പ്ലാൻ ചെയ്യാം. അവർ സന്തോഷത്തോടെയും ആരോഗ്യത്തോടെയും വളരട്ടെ.

 

വിവരങ്ങൾക്കു കടപ്പാട്
ഡോ. ഷംനാദ് നജീബ്,
ഡയറക്ടർ, മൈൻഡ്ഫുൾ റീജുവനേഷൻ, കൊച്ചി
ഡോ. ദിവ്യ, ചൈൽഡ് ഡെവലപ്മെന്റ് എക്സ്പർട്ട്,
സെന്റർ ഹെഡ്,മൈൻഡ്ഫുൾ ചൈൽഡ് ഡെവലപ്മെന്റ്
സെന്റർ (CDC), തിരുവനന്തപുരം

Addressing Parental Concerns About Children's Digital Habits:

Children's excessive screen time is a growing concern during vacations, and parents should view holidays as an opportunity for personality development, social interaction, and strengthening family bonds, not just entertainment. Establishing a healthy routine with balanced screen time and engaging offline activities is crucial for a child's holistic growth.

ADVERTISEMENT