ADVERTISEMENT

വാഴയില വാട്ടിയെടുത്ത്, ചൂടുചോറിട്ട്, ഉരുളക്കിഴങ്ങ് ഉപ്പേരിയും ചമ്മന്തിയും തൈരും മുട്ട പൊരിച്ചതും മുകളിൽ നിരത്തി, അമ്മ കെട്ടിത്തന്നിരുന്ന പൊതിച്ചോറ് നമ്മുടെയെല്ലാം ഓർമച്ചെപ്പിലെ മുത്തുകളാണ്. കാലം മാറി കഥകളും രുചികളും മാറി. ഇന്നത്തെ കുട്ടികൾക്കു വേണ്ടതു വ്യത്യസ്തത നിറഞ്ഞ രുചികരമായ ലഞ്ച് വിഭവങ്ങളാണ്. അൽപം പ്ലാനിങ് നടത്തിയാൽ വ്യത്യസ്തവും രുചികരവും ഒപ്പം ആരോഗ്യകരവുമായ വിഭവങ്ങൾ ലഞ്ച് ബോക്സിലേക്കായി ഒരുക്കാം. 

മഷ്റൂം കോൺ റോൾ

ADVERTISEMENT

1. മുട്ട – ഒന്ന്

2. ൈമദ – ഒരു കപ്പ്

ADVERTISEMENT

പാൽ – ഒന്നരക്കപ്പ്

പഞ്ചസാര – അര വലിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – അര െചറിയ സ്പൂൺ

വനില എസ്സൻസ് – അര െചറിയ സ്പൂൺ

വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ

3. വെണ്ണ – രണ്ടു വലിയ സ്പൂൺ

4. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

5. മഷ്റൂം  – 200 ഗ്രാം, പൊടിയായി അരിഞ്ഞത്

ബേബി കോൺ – രണ്ട്, പൊടിയായി അരിഞ്ഞത്

‍6. സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

സെലറി പൊടിയായി അരിഞ്ഞത്

– ഒരു വലിയ സ്പൂൺ

7. ൈമദ – ഒരു വലിയ സ്പൂൺ

8. പാല്‍ – അരക്കപ്പ്

9. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മുട്ട ഒരു ബൗളിലാക്കി നന്നായി അടിച്ച്, ര ണ്ടാമത്തെ േചരുവയും േചർത്തു കട്ടകെട്ടാതെ കലക്കി മാവു തയാറാക്കി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.

∙ ഇതിലേക്കു കോണും മഷ്റൂമും ചേർത്തു വഴറ്റി വെള്ളം വറ്റുമ്പോൾ സെലറിയും സ്പ്രിങ് അണിയനും ചേർക്കുക.

∙ ഈ മിശ്രിതം ചീനച്ചട്ടിയുടെ വശങ്ങളി‌ലേക്കു നീക്കി വച്ച്, ചട്ടിയുടെ നടുവിൽ മൈദ ചേർത്തിളക്കി നന്നായി ചൂടാകുമ്പോള്‍ പാൽ ചേർത്തു കട്ട കെട്ടാതെ യോജിപ്പിക്കുക.

∙ ഇതിൽ ചീസും ഉപ്പും കുരുമുളകുപൊടിയും പച്ചക്കറികളും േചർത്തിളക്കി കുഴഞ്ഞ പരുവത്തിൽ വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ അപ്പച്ചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോള്‍ തയാറാക്കിയ മാവു കോരിെയാഴിച്ചു ചുറ്റിച്ച് അപ്പം പോലെ ചുട്ടെടുക്കുക.

∙ ഈ അപ്പത്തിന്റെ ഒരു വശത്ത്, തയാറാക്കിയ ഫില്ലിങ് വച്ച്, രണ്ടറ്റവും അകത്തേക്കു മടക്കി അമർത്തി റോൾ െചയ്തെടുക്കണം. ഇതു രണ്ടിഞ്ചു കനത്തിൽ മുറിച്ചു സ്ക്യൂവറിൽ കോർത്തു പാത്രത്തിലാക്കി വയ്ക്കാം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: ബീന മാത്യു, അമ്മു മാത്യു

Delicious Lunch Box Ideas for Kids:

Healthy lunch box recipes offer a delightful departure from traditional packed meals, providing a variety of tasty and nutritious options for today's children. These recipes, like the innovative Mushroom Corn Roll, combine familiar flavors with exciting new textures for a satisfying meal.

ADVERTISEMENT