കാലവും ജീവിതവും മാറി മറിഞ്ഞപ്പോൾ കാലേക്കൂട്ടി ഒരു രോഗം കൂടി മലയാളിയുടെ കൂട്ടുകാരനായി. വയസരുടെ രോഗമെന്ന് വിധിയെഴുതിയിരുന്ന പ്രമേഹത്തിന്റെ അവകാശം പേറാൻ ഇന്ന് പുതുതലമുറയും പഴയ തലമുറയും ഒരു പോലെയുണ്ട്. പ്രമേഹമുണ്ടെന്ന് അറിഞ്ഞാലോ പിന്നെ ടെൻഷന്റെ നാളുകളാണ്. വന്നു ചേർന്ന രോഗത്തെ തിരിച്ചറിയാതെ സ്ഥാനത്തും അസ്ഥാനത്തും ചികിത്സകൾ വേറെ. പ്രമേഹ രോഗികളെ അലട്ടുന്ന ടെൻഷനും തെറ്റിദ്ധാരണകളും അകറ്റും വിധം ഫലപ്രദമായ നിർദ്ദേശങ്ങൾ നൽകുകയാണ് ഡോക്ടർ ജ്യോതി ദേവ് കേശവദേവ്. പ്രമേഹം മാറ്റാനാകില്ലെന്ന് മുൻവിധി എഴുതുന്നവരുടെ കാലത്ത് 10 വർഷത്തേക്ക് പ്രമേഹം മാറ്റി വയ്ക്കാമെന്ന് പറയുന്നു ഡോക്ടർ ജ്യോതി ദേവ്.