Wednesday 23 December 2020 03:28 PM IST

പരീക്ഷിക്കാം ഗോവൻ രുചി, ചിക്കൻ കാഫ്രിൽ!

Liz Emmanuel

Sub Editor

chick

ചിക്കൻ കാഫ്രിൽ ‌/ചിക്കൻ കാഫ്രിയാൽ

1.ചിക്കൻ‌ – അരക്കിലോ

2.മല്ലിയില – രണ്ടു കപ്പ്

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – അഞ്ച്

കറുവാപ്പട്ട – ഒരിഞ്ചുനീളത്തിൽ

ഗ്രാമ്പൂ – അഞ്ച്

കുരുളമുളകുപൊടി – പാകത്തിന്

ജീരകം – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – 10-12

നാരങ്ങനീര് – ഒരു പകുതിയുടേത്

വഴനയില – ഒന്ന്

3.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.ഉരുളക്കിഴങ്ങ് – ഒന്ന്, വട്ടത്തിൽ‌ അരിഞ്ഞത്

4.എണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ചിക്കൻ വൃത്തിയാക്കി വരഞ്ഞു വയ്ക്കുക.

  • രണ്ടാമത്തെ ചേരുവ മിക്സിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

  • ഇതും മൂന്നാമത്തെ ചേരുവയും ചേർത്തു വരഞ്ഞു വച്ചിരിക്കുന്ന ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

  • ബാക്കി അരപ്പു മാറ്റി വയ്ക്കണം.

  • പാനിൽ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് വറുത്തു കോരി മാറ്റി വയ്ക്കുക.

  • അതേ എണ്ണയിൽ ചിക്കനും വറുത്ത് വയ്ക്കുക.

  • വറുത്ത ചിക്കനിലേക്ക് മാറ്റിവച്ചിരിക്കുന്ന അരപ്പിൽ അല്പം വെള്ളം ചേർത്തു ഒഴിക്കുക. ഇത് ചെറുതീയിൽ വച്ച് വറ്റിച്ചു വാങ്ങുക.

  • വറുത്ത് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിനൊപ്പം വിളമ്പാം.