Friday 11 December 2020 03:52 PM IST : By Vanitha Pachakam

ആഘോഷമേതാണെങ്കിലും ചോക്‌ലെറ്റ് കേക്ക് മസ്‌റ്റാണ്, ഈസി റെസിപ്പി!

ch

ചോക്‌ലെറ്റ് കേക്ക് 

1. ൈമദ – ഒന്നരക്കപ്പ്

കൊക്കോ – അരക്കപ്പ്

ബേക്കിങ് സോഡ – ഒന്നര െചറിയ സ്പൂൺ

2. വെണ്ണ/റിഫൈൻഡ് ഓയിൽ – ഒരു കപ്പിന്റെ മൂന്നിൽ രണ്ട്

തണുപ്പിച്ച പാൽ – ഒരു കപ്പ്

വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ

മുട്ട – രണ്ട്

പഞ്ചസാര പൊടിച്ചത് – ഒന്നരക്കപ്പ്

ചോക‌്‌ലെറ്റ് ഫ്രോസ്റ്റിങ്ങിന്

3. ‍ഡാർക്ക് ചോക്‌ലെറ്റ് – 125 ഗ്രാം

4. വെണ്ണ – 125 ഗ്രാം

5. ഐസിങ് ഷുഗർ – മൂന്നരക്കപ്പ്

6. പാൽ – കാൽ കപ്പ്

വനില എസ്സൻസ് – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒമ്പതിഞ്ചു വട്ടത്തിലുള്ള കേക്ക്ടിന്നിൽ നെയ്യ് പുരട്ടി ൈമദ തൂവി വയ്ക്കണം.

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞെടുത്ത് ഒരു ബൗളിലാക്കി അതിലേക്കു രണ്ടാമത്തെ ചേരുവ േചർത്ത് ഇലക്ട്രിക് മിക്സർ കൊണ്ടു മൂന്നു മിനിറ്റ് അടിച്ചു യോജിപ്പിക്കുക.

∙ ഇടയ്ക്കിടെ വശങ്ങളിൽ നിന്നു വടിച്ചെടുക്കണം.

∙ ഈ കേക്ക് മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 50–60 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഫ്രോസ്റ്റിങ് ചെയ്യാൻ ചോക്‌ലെറ്റ് ചൂടുെവള്ളത്തിനു മുകളിൽ പിടിച്ചുരുക്കണം. വെണ്ണ നന്നായി അടിച്ച്, ഐസിങ് ഷുഗറിന്റെ പകുതി േചർത്തു നന്നായി അടിക്കണം. ഇതിലേക്കു ചോക്‌ലെറ്റും പാലും ചേർക്കുക. ബാക്കി ഐസിങ് ഷുഗർ ആവശ്യാനുസരണം േചർത്തു കേക്കിനു മുകളിൽ തേയ്ക്കാവുന്ന പരുവമാകുന്നതു വരെ യോജിപ്പിക്കുക. ഇതാണ് ഫ്രോസ്റ്റിങ്.

∙ തയാറാക്കിയ ഫ്രോസ്റ്റിങ് കൊണ്ടു കേക്കിന്റെ വശങ്ങളും മുകൾവശവും പൊതിഞ്ഞെടുക്കുക.