Wednesday 16 December 2020 04:22 PM IST

കുട്ടിക്കുറുമ്പനും കുറുമ്പിയും തയാറാക്കിയ നോ ബേക് ക്രിസ്മസ് ട്രീറ്റ്സ്!

Ammu Joas

Senior Content Editor

ു്ു

കുട്ടിക്കുറുമ്പനും കുറുമ്പിയും തയാറാക്കിയ നോ ബേക് ക്രിസ്മസ് ട്രീറ്റ്സ് എല്ലാവരും പരീക്ഷിച്ചോ..‌. ഈ റെസിപി വിഡിയോയിലെ കുറുമ്പി വേദിക സെക്കൻഡ് ഗ്രേഡിലും കുറുമ്പന്‍ ദേവ് ഫസ്റ്റ് ഗ്രേ‍ഡിലുമാണ്. അമ്മ സൗമ്യ രോഹിത്തിന്റെ യുട്യൂബ് ചാനലാണ് കുട്ടീസിന്റെ തട്ടകം. കുക്കിങ്, ട്രാവൽ, പേഴ്‌സണൽ വ്ലോഗ്സ് ഇവ കൂടാതെ ഈസി പാചക വിഡിയോയും പാട്ടുമൊക്കെയുണ്ട് ‘സൗമ്യ രോഹിത്’ എന്ന ചാനലിൽ. നാട് കോട്ടയം ആണെങ്കിലും അഞ്ചു വർഷങ്ങളായി വിർജിനിയയിലാണ് സൗമ്യ താമസിക്കുന്നത്. അവിടുത്തെ വിശേഷങ്ങളും കാഴ്ചകളും നിറയുന്ന യുട്യൂബ് ചാനലിൽ പക്ഷേ, കുട്ടികൾക്കാണ് ആരാധകരേറെയും. വനിതയ്ക്കായി വേദികയും ദേവും ഒരുക്കിയ മൂന്നു ഈസി മധുരങ്ങൾ ഇതാ...