ഡേറ്റ് & വോൾനട്ട് കേക്ക്!
1. ഈന്തപ്പഴം കുരു കളഞ്ഞത് – 300 ഗ്രാം
2. ചൂടുവെള്ളം – 200 മില്ലി
സോഡാ ബൈ കാർബണേറ്റ് – ഒരു ചെറിയ സ്പൂൺ വടിച്ച്
3. മൈദ – 225 ഗ്രാം
ബേക്കിങ് പൗഡർ – മുക്കാൽ െചറിയ സ്പൂൺ
4. വെണ്ണ – 170 ഗ്രാം
പഞ്ചസാര പൊടിച്ചത് – 225 ഗ്രാം
5. മുട്ട – നാല്
6. വനില എസ്സൻസ് – രണ്ടു െചറിയ സ്പൂൺ
7. വോൾനട്സ് – 115 ഗ്രാം
പാകം െചയ്യുന്ന വിധം
∙അവ്ൻ 1500Cൽ ചൂടാക്കിയിടുക.
∙ ഈന്തപ്പഴം പൊടിയായി അരിഞ്ഞു രണ്ടാമത്തെ േചരുവ ചേർത്ത് ഒരു മണിക്കൂർ വയ്ക്കണം.
∙ മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.
∙ വെണ്ണയും പഞ്ചസാരയും നന്നായി അടിച്ചു മയപ്പെടുത്തിയ ശേഷം മുട്ട ഓരോന്നായി േചർത്തടിക്കണം. ഓരോ മുട്ട ചേർത്ത ശേഷവും നന്നായി അടിച്ചു യോജിപ്പിക്കണം.
∙ ഇതിലേക്കു വനില എസ്സൻസ് േചർത്തിളക്കുക.
∙ ഈന്തപ്പഴം കുതിർത്തതിൽ വോൾനട്സ് േചർത്തിളക്കി വയ്ക്കണം.
∙ ഇനി വെണ്ണ–മുട്ട മിശ്രിതത്തിലേക്ക് മൈദ മിശ്രിതവും ഈന്തപ്പഴ മിശ്രിതവും അൽപാൽപം വീതം ഇടവിട്ടു മെല്ലേ േചർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം പേപ്പറിട്ട ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45 മിനിറ്റ്– ഒരു മണിക്കൂർ ബേക്ക് െചയ്യുക.