മീര ഉണ്ടാക്കുന്ന ഡിസൈനർ കേക്കുകൾക്ക് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ആവശ്യക്കാരേറെയാണ്.കൊച്ചിയാണ് തട്ടകമെങ്കിലും കേരളമെമ്പാടും ‘Meera’s Kitchen The Cake Zone’ ൽ നിന്നുള്ള കേക്കുകൾ എത്തിപ്പെടുന്നുണ്ട്.
‘‘പാചകത്തോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് ഈ രംഗത്തേക്കു വന്നത്.’’ മീര മനോജ് കേക്ക് വിശേഷങ്ങളിലേക്കു കടന്നു.‘‘മനോരമ ന്യൂസ് ചാനൽ തുടങ്ങിയ വർഷം കുക്കറി ഷോയും കൂടി ഉൾപ്പെടുത്തിയിരുന്നു.അവിടെ വിഭവങ്ങൾ ചെയ്യുന്നതു കണ്ടാണ് മഴവിൽ മനോരമയിൽ കുക്കറി ഷോ ചെയ്യാൻ വിളിക്കുന്നത്. ചാനലിന്റെ തുടക്കം മുതൽ പതിവായി കുക്കറി ഷോ ചെയ്യുന്നുണ്ട്.എല്ലാ പാചകവും ചെയ്യുമെങ്കിലും കേക്കുകൾ ചെയ്യാനാണ് കൂടുതൽ അവസരം കിട്ടിയത്.അങ്ങനെയാണ് ബേക്കിങ്ങിനോടു താല്പര്യം വരുന്നത്.അന്നൊന്നും ഹോം ബേക്കിങ് ഇത്ര ജനകീയമായിട്ടില്ല. എങ്കിൽ അതു തന്നെ ബിസിനസായി ചെയ്താലോ എന്ന ചിന്തയിലാണ് ഡിസൈനർ കേക്ക് ഉണ്ടാക്കി കൊടുക്കാൻ തുടങ്ങിയത്.കുറച്ചു കഷ്ടപ്പാടാണ്. എന്നാലും കസ്റ്റമറുടെ മുഖത്ത് സന്തോഷം വിരിയുമ്പോൾ നമുക്കും സന്തോഷം തോന്നും. ഇപ്പോൾ ബേക്കിങ്ങിന്റെ ഓൺലൈൻ ക്ലാസുകളും നടത്തുന്നുണ്ട്.’’
ക്രിസ്മസ് പാപ്പയും ട്രീയും കൊണ്ട് അലങ്കരിച്ച ഈ ക്രിസ്മസ് കേക്ക് കംപ്ലീറ്റ്‌ലി ഹോംമെയ്ഡ് ആണ്. സോഫ്റ്റ് ആൻഡ് ടേസ്റ്റി ഡേറ്റ്സ് കാരറ്റ് കേക്കും, അവ അലങ്കരിച്ചിരിക്കുന്ന ഫോണ്ടന്റും വീട്ടിൽ സ്വയം തയാറാക്കാം. തയാറാക്കുന്ന വിധം വീഡിയോയിൽ
കാരറ്റ് ആൻഡ് ഡേറ്റ്സ് കേക്ക്
കേക്കിന്
1.മൈദ – 120 ഗ്രാം
2.കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ
3.ബേക്കിങ് പൗഡർ – അര ചെറിയ സ്പൂൺ
4.ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ
5.ഈന്തപ്പഴം – 120 ഗ്രാം, ചെറുതായി അരിഞ്ഞത്
6.വെള്ളം – മുക്കാൽക്കപ്പ്
7.കാരറ്റ് – 100 ഗ്രാം, ഗ്രേറ്റ് ചെയ്തത്
8.പഞ്ചസാര പൊടിച്ചത്– 100 ഗ്രാം
9.എണ്ണ – 150 ഗ്രാം
10.മുട്ട – 2
11.കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
12.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ
ഐസിങ്ങിന്
13.വെണ്ണ – ഒരു കപ്പ്
14.ഐസിങ് ഷുഗർ – രണ്ടു കപ്പ്
15.വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ