മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ചാനലുകളിൽ കുക്കറി ഷോ ചെയ്യാൻ തുടങ്ങിയതാണ് മീരാമാത്യു.ഇപ്പോൾ ഭരണങ്ങാനം അൽഫോൺസാ റസിഡൻഷ്യൽ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നു.അമ്മ ആൻസി മാത്യു ചക്ക കൊണ്ടു വിഭവങ്ങൾ തയാറാക്കുന്നതിൽ പ്രശസ്തയാണ്.അതുകണ്ടാണു മീരയും പാചകരംഗത്തേക്കു വരുന്നത്. വനിത ലുലു ലിറ്റിൽ ഷെഫ് 2020 ലെ വിജയിയാണ് മീര.‘ഫ്ലേവേഴ്സ് ഓഫ് ആൻസി’ എന്ന പേരിൽ ലോക്ഡൗൺ കാലത്തു ഒരു യുട്യൂബ് ചാനലും തുടങ്ങി.വനിത വായനക്കാർക്കു വേണ്ടി ക്രിസ്മസ് സ്പെഷലായി ‘ലിൻസർ കുക്കീസ്’ ആണ് മീര തയാറാക്കുന്നത്.
ചേരുവകൾ
ബട്ടർ – 100 ഗ്രാം
പഞ്ചസാര പൊടിച്ചത് – 1 കപ്പ്
സോഡാപ്പൊടി – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
വാനില എസ്സൻസ് – രണ്ടു തുള്ളി
മൈദ – ഒരു കപ്പ് (അല്ലെങ്കിൽ കുഴയ്ക്കാൻ ആവശ്യത്തിനു)
ജാം – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ബട്ടർ നന്നായി കുഴച്ചെടുത്ത ശേഷം പഞ്ചസാര അല്പാല്പമായി ചേർത്ത് മയപ്പെടുത്തുക.
ഇതിലേക്ക് സോഡാപ്പൊടിയും വനില എസ്സൻസും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
മൈദ ആവശ്യത്തിനു ചേർത്ത് മൃദുവായി കുഴച്ചെടുക്കുക.
ഇതു മുകളിലും താഴെയും ബട്ടർ പേപ്പർ വിരിച്ചു പരത്തുക.
കുക്കീസ് കട്ടറു വച്ചു വട്ടത്തിൽ മുറിച്ചു ബേക്ക് ചെയ്തെടുക്കുക.
ചൂടാറിയതിനു ശേഷം ഇടയ്ക്ക് ജാം വച്ചു അലങ്കരിച്ചെടുക്കാം.