Friday 11 December 2020 04:02 PM IST : By Vanitha Pachakam

വെറ്റില കൊണ്ടൊരു കേക്ക് കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ തയാറാക്കൂ മീട്ടാ പാൻ േകക്ക്!

mitta

 മീട്ടാ പാൻ േകക്ക്

1. വെണ്ണ, ഉപ്പില്ലാത്തത് - 100 ഗ്രാം

ഖോവ, മധുരമില്ലാത്തത് - 100 ഗ്രാം

പഞ്ചസാര - 200 ഗ്രാം

2. മുട്ട - രണ്ട്

3. മൈദ - 150 ഗ്രാം

ബേക്കിങ് പൗഡർ - അര െചറിയ സ്പൂൺ

ഉപ്പ് - കാൽ െചറിയ സ്പൂൺ

ഏലയ്ക്കാപ്പൊടി - അര െചറിയ സ്പൂൺ

4. വെറ്റില - എട്ട്

5. പാൽ‌ - ആറു വലിയ സ്പൂൺ

6. ഗുൽക്കണ്ട് - രണ്ടു വലിയ സ്പൂൺ

മീട്ടാ പാൻ - രണ്ടു വലിയ സ്പൂൺ

7. ഹെവി ക്രീം - മുക്കാൽ കപ്പ്

പാൻ എസ്സൻസ് - അര െചറിയ സ്പൂൺ

8. ഗുൽക്കണ്ട്, മീട്ടാ പാൻ - ഓരോ വലിയ സ്പൂൺ (ആവശ്യത്തിന് അനുസരിച്ച് കൂട്ടാം)

9. ഹെവി ക്രീം - 250 മില്ലി

പാൻ എസ്സൻസ് - ഒരു െചറിയ സ്പൂൺ

10. പച്ച കളർ - പാകത്തിന്

11. ഡെസിക്കേറ്റഡ് കോക്കനട്ട് - അലങ്കരിക്കാന്‍

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു മയപ്പെടുത്തുക.

∙ അതിലേക്കു മുട്ട ഓരോന്നായി േചർത്തടിക്കണം.

∙ മൂന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കണം.

∙ വെറ്റില അൽപം വെള്ളം തളിച്ചു ചതച്ച് മൂന്നു വലിയ സ്പൂൺ വെറ്റില നീര് എടുത്തു വയ്ക്കുക.

∙ ഇനി വെണ്ണ മിശ്രിതത്തിലേക്ക് മൈദ മിശ്രിതവും പാലും വെറ്റില നീരും അൽപം വീതം ഇടവിട്ടു െമല്ലേ ചേർത്തു യോജിപ്പിക്കുക.

∙ ആറാമത്തെ േചരുവ യോജിപ്പിച്ചതും മെല്ലേ ചേർത്തു യോജിപ്പിച്ചു ബേക്കിങ് പാനിലാക്കി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 30 മിനിറ്റ് ബേക്ക് െചയ്യുക. കേക്കിൽ ടൂത്പിക്ക് കുത്തിയാൽ അതിൽ ഒന്നും പറ്റിപ്പിടിക്കാതിരിക്കുന്നതാണു നന്ന്.

∙ ചൂടാറിയ കേക്ക് മൂന്നു ലെയറായി മുറിക്കണം.

∙ ഏഴാമത്തെ േചരുവ നന്നായി അടിച്ചതും എട്ടാമത്തെ േചരുവയും േകക്ക് ലെയറുകൾക്കിടയിൽ നിരത്തുക.

∙ ഒമ്പതാമത്തെ േചരുവ നന്നായി അടിച്ചതിൽ കളർ ചേർത്ത് ഫ്രോസ്റ്റിങ് തയാറാക്കി, അതു കൊണ്ടു കേക്ക് മുഴുവൻ മൂടുക.

∙ പച്ച കളര്‍ ചേർത്ത ഡെസിക്കേറ്റഡ് കോക്കനട്ട് കൊണ്ട് അലങ്കരിക്കാം.