Friday 11 December 2020 02:54 PM IST : By Vanitha Pachakam

നൂഡില്‍ ബേക്ക്, ക്രിസ്മസിന് തയാറാക്കാം ഒരു ഈസി കാസ്‌റോൾ!

bake

നൂഡില്‍ ബേക്ക്

1. എഗ്ഗ് നൂഡിൽസ് - 350 ഗ്രാം

2. ബീഫ് - അരക്കിലോ

3. ഉപ്പ് - പാകത്തിന്

പച്ചമുളക് - രണ്ട്-മൂന്ന്, നീളത്തിൽ കീറിയത്

മഞ്ഞൾപ്പൊടി - ഒരു നുള്ള്

ഹെർബ്സ് - അൽപം

4. എണ്ണ - പാകത്തിന്

5. സവാള - ഒരു ചെറുത്, അരിഞ്ഞത്

6. വെളുത്തുള്ളി - ഒരല്ലി, അരിഞ്ഞത്

7. ടുമാറ്റോ സോസ് - കാൽ കപ്പ്

ടുമാറ്റോ പ്യൂരി - അരക്കപ്പ്

8. കട്ടത്തൈര് - കാൽ കപ്പ്

ക്രീം - കാൽ കപ്പ്

മയണീസ് - മൂന്നു വലിയ സ്പൂൺ

9. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

10.ചീസ് ഗ്രേറ്റ് ചെയ്തത് - അരക്കപ്പ്

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ നൂഡിൽസ് പായ്ക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം വേവിച്ചൂറ്റി വയ്ക്കുക. അധികം വെന്തു പോകരുത്. കടികൊള്ളുന്നതാണ് പാകം.

∙ ഇറച്ചി മൂന്നാമത്തെ േചരുവ ചേർത്തു വേവിച്ചു വാങ്ങി പച്ചമുളകും ഹെർബ്സും മാറ്റിയ ശേഷം വളരെ ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വയ്ക്കണം.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം തയാറാക്കിയ ഇറച്ചി ചേർത്തു നന്നായി വഴറ്റുക.

∙ ഇറച്ചിയും സവാളയും ബ്രൗൺ നിറമാകുമ്പോൾ വെളുത്തുള്ളി ചേർത്തു വഴറ്റിയ ശേഷം ടുമാറ്റോ സോസും ടുമാ റ്റോ പ്യൂരിയും യോജിപ്പിച്ചതു േചർത്തിളക്കി തിളപ്പിച്ചു വാങ്ങുക. ഇതാണ് മീറ്റ് സോസ്.

∙ എട്ടാമത്തെ ചേരുവ യോജിപ്പിച്ചതിൽ പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന നൂഡിൽസിൽ േചർത്തിളക്കുക.

∙ ബേക്കിങ് ട്രേയുടെ അടിയിൽ നൂഡിൽസ് മിശ്രിതത്തിന്റെ പകുതി നിരത്തണം. അതിനു മുകളിൽ മീറ്റ് സോസിന്റെ പകുതിയും അതിനു മുകളിൽ ചീസ് ഗ്രേറ്റ് െചയ്തതിന്റെ പകുതിയും നിരത്തുക.

∙ വീണ്ടും ബാക്കിയുള്ള നൂഡിൽസും മീറ്റ് സോസും ചീസും നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15-20 മിനിറ്റ് ബേക്ക് െചയ്യുക. ചീസ് ബ്രൗൺ നിറമാകുന്നതാണു പാകം.

∙ ആവശ്യമെങ്കിൽ ബീഫ് വഴറ്റുന്നതിനൊപ്പം രണ്ടു സ്ട്രിപ്പ് ബേക്കൺ ചേർത്താൽ കൂടുതൽ രുചികരമാക്കാം.