ഓറഞ്ച് േകക്ക്
1. വെണ്ണ - ഒരു കപ്പ്
പഞ്ചസാര - മുക്കാൽ കപ്പ്
ഓറഞ്ചു തൊലി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
2. മുട്ട - മൂന്ന്
3. ൈമദ - രണ്ടു കപ്പ്
ബേക്കിങ് പൗഡർ - രണ്ടു ചെറിയ സ്പൂൺ
4 ഓറഞ്ചു നീര് - കാൽ കപ്പ്
സിറപ്പിന്
5. ഓറഞ്ചുനീര് - അരക്കപ്പ്
പഞ്ചസാര - അരക്കപ്പ്
വെണ്ണ - ഒരു വലിയ സ്പൂൺ
ഓറഞ്ച് ഫ്രോസ്റ്റിങ്ങിന്
6. ഐസിങ് ഷുഗർ - ഒന്നരക്കപ്പ്
വെണ്ണ - മൂന്നു വലിയ സ്പൂൺ
7. ഓറഞ്ചുനീര് - പാകത്തിന്
പാകം െചയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ ഒമ്പതിഞ്ചു വട്ടത്തിലുള്ള േകക്ക് ടിന്നിൽ നെയ്യ് പുരട്ടി മൈദ തൂവി വയ്ക്കുക.
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി ഇലക്ട്രിക് ബീറ്റർ കൊണ്ടു നന്നായി അടിച്ചു യോജിപ്പിക്കണം.
∙ ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിച്ചു മയപ്പെടുത്തണം.
∙ ൈമദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞ ശേഷം ഓറഞ്ചുനീരും മെല്ലേ ചേർത്തു യോജിപ്പിച്ചശേഷം തയാറാക്കിവച്ചിരിക്കുന്ന േകക്ക് ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 40-50 മിനിറ്റ് േബക്ക് െചയ്യണം.
∙ സിറപ്പ് തയാറാക്കാൻ വെണ്ണയും പഞ്ചസാരയും ഓറഞ്ചുനീരും യോജിപ്പിച്ച് അടുപ്പത്തു വച്ചു പഞ്ചസാര ഉരുകുന്നതു വരെ തിളപ്പിക്കണം. ഇതു ചൂടോടെ കേക്കിനു മുകളിൽ ഒഴിക്കാം.
∙ ഫ്രോസ്റ്റിങ് തയാറാക്കാൻ ആറാമത്തെ ചേരുവ നന്നായി യോജിപ്പിക്കുക. ഇതിലേക്കു പാകത്തിന് ഓറഞ്ചുനീരു ചേർത്തു യോജിപ്പിക്കുക.
∙ ഈ മിശ്രിതം ബേക്ക് െചയ്ത കേക്കിനു വശങ്ങളിലും മുകളിലും തേച്ചു പിടിപ്പിച്ച്, ഓറഞ്ച് അല്ലികൾ കൊണ്ട് അലങ്കരിച്ചു വിളമ്പാം.