Friday 18 December 2020 11:46 AM IST : By Vanitha Pachakam

എളുപ്പത്തിൽ അടിപൊളി പൈനാപ്പിൾ കേക്ക്!

pineapple

പൈനാപ്പിൾ കേക്ക്

1. മൈദ – ഒന്നേമുക്കാൽ കപ്പ്

ബേക്കിങ് പൗഡർ – രണ്ടു െചറിയ സ്പൂൺ

2. െവണ്ണ – മുക്കാൽ കപ്പ്

പഞ്ചസാര – മുക്കാൽ കപ്പ്, പൊടിച്ചത്

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു െചറിയ സ്പൂൺ

3. മുട്ട – മൂന്ന്

4. പൈനാപ്പിൾ അടിച്ചത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്

5. പൈനാപ്പിൾ കഷണങ്ങളാക്കിയത് – ഒരു പൈനാപ്പിളിന്റെ പകുതിയുടേത്

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

6. പാൽ – കാൽ കപ്പ്

7. പൈനാപ്പിൾ ജാം – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒമ്പതിഞ്ചു വട്ടമുള്ള കേക്ക് ടിന്നിൽ പേപ്പറിട്ട് നെയ്യ് പുരട്ടി വയ്ക്കുക.

∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.

∙ രണ്ടാമത്തെ േചരുവ യോജിപ്പിച്ചു നന്നായി അടിച്ചു മയപ്പെടുത്തണം.

∙ മുട്ട ഓരോന്നായി ചേർത്തടിക്കണം.

∙ കൈതച്ചക്ക അടിച്ചതു േചർത്ത ശേഷം മൈദയും േചർത്തു യോജിപ്പിക്കണം. ഇതിലേക്കു പാലും േചർത്തു യോജിപ്പിക്കുക.

∙ തയാറാക്കി വച്ചിരിക്കുന്ന േകക്ക് ടിന്നിൽ ഒഴിക്കുക.

∙ പൈനാപ്പിൾ അരയിഞ്ചു കനത്തിൽ വട്ടത്തിൽ മുറിക്കുക. ഓരോ വട്ടവും ആറു കഷണങ്ങളായി മുറിച്ച് ഇതിൽ നാരങ്ങാനീരു പുരട്ടിയ ശേഷം മാവിനു മുകളിൽ നിരത്തണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40–50 മിനിറ്റ് േബക്ക് ചെയ്യുക.

∙ പിന്നീട് കേക്ക് പുറത്തെടുത്തു കേക്കിനു മുകളിൽ ജാം പുരട്ടണം.