Thursday 26 November 2020 12:36 PM IST : By സ്വന്തം ലേഖകൻ

ഫ്രൂട്ട് കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ്, തയാറാക്കാം റിച്ച് ഫ്രൂട്ട് കേക്ക്!

cake

റിച്ച് ഫ്രൂട്ട് കേക്ക്

1.ഉണക്കമുന്തിരി – ഒന്നരക്കപ്പ്

ഈന്തപ്പഴം – അഞ്ച്

പ്രൂൺസ് – അഞ്ച്

ടൂട്ടി ഫ്രൂട്ടി – രണ്ടു വലിയ സ്പൂൺ

കശുവണ്ടി – മൂന്നു വലിയ സ്പൂൺ

ഉണങ്ങിയ ഏപ്രിക്കോട്ട്, ഫിഗ് – മൂന്നു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

ഓറഞ്ച് ജ്യൂസ് – ഒരു ഓറഞ്ചിന്റെ

2.പഞ്ചസാര – കാൽക്കപ്പ്

വെള്ളം – ഒരു കപ്പിന്റെ മൂന്നിലൊന്ന്

3.ബട്ടർ – 100 ഗ്രാം

പ‍ഞ്ചസാര – അരക്കപ്പ്

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

4.മുട്ട – രണ്ട്

5.കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ചുക്കുപൊടി – ഒരു ചെറിയ സ്പൂൺ

മൈദ – ഒരു കപ്പ്

ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ

6.മൈദ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

  • അവ്ൻ 1800c ൽ ചൂടാക്കിയിടുക.

  • ബേക്കിങ് ഡിഷിൽ ബട്ടർപേപ്പറിട്ടു തയാറാക്കി വയ്ക്കുക.

  • ഒരു പാനിൽ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു രണ്ടു മിനിറ്റു വേവിച്ചു തണുക്കാനായി മാറ്റി വയ്ക്കുക.

  • മറ്റൊരു പാനിൽ കാൽക്കപ്പ് പഞ്ചസാര എടുത്ത് കാരമലൈസ് ചെയ്യുക. ഇതിലേക്കു ഒരു കപ്പിന്റെ മൂന്നിലൊന്ന് വെള്ളവും ചേർത്തു പേസ്റ്റ് രൂപത്തിലാക്കുക.

  • ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു മയപ്പെടുത്തുക. ഇതിലേക്കു മുട്ട ചേർത്ത് അടിച്ച ശേഷം കാരമൽ ചേർത്തു യോജിപ്പിക്കുക.

  • അഞ്ചാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് തയാറാക്കി വച്ചിരിക്കുന്ന മ‌ുട്ട മിശ്രിതത്തിൽ ചേർത്തു മെല്ലേ യോജിപ്പിക്കുക.

  • അരക്കപ്പ് മൈദ ചൂടാറാൻ വച്ചിരിക്കുന്ന ഡ്രൈഫ്രൂട്ട് മിശ്രിതത്തിൽ ചേർത്തു യോജിപ്പിച്ചു കേക്ക് മിശ്രിതത്തിൻ ചേർത്തു മെല്ലേ യോജിപ്പിക്കുക.

  • ഈ മാവ്, തയാറാക്കിയ ബേക്കിങ് ട്രെയിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40–50മിനിറ്റ് ബേക്ക് ചെയ്യുക.