Wednesday 12 May 2021 03:36 PM IST : By സ്വന്തം ലേഖകൻ

കോവിഡ് ചികിത്സയ്ക്ക് 2–ഡിജി മരുന്ന് ആശ്വാസമാകുമോ? വിദഗ്ധാഭിപ്രായം അറിയാം

nwdrug323445

കോവിഡ് ചികിത്സക്ക്, നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളോടൊപ്പം, 2-ഡിഓക്സി, ഡൈഹെഡ്രോ ഗ്ളൂക്കോസ് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ, അനുമതി നൽകി.

ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിലുള്ള ( DRDO) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൃൂക്ളിയാർ മെഡിസിൻ ആന്റ് അലൈഡ് സയൻസ് എന്ന സ്ഥാപനവും റെഡ്ഡീസ് ലബോറട്ടറിയും ചേർന്നാണ് ഈ മരുന്ന് വികസിപ്പിച്ചത്.

2-ഡി.ജി പ്രവ൪ത്തിക്കുന്ന വിധം......

*  വൈറസ് ചേക്കേറിയ കോശങ്ങളിൽ , എത്തി, വൈറസിന്റെ വളർച്ച തടയുന്നു. വൈറസിന്റെ പെരുകാൻ വേണ്ട, ഊർജ്ജം നൽകാതെയാണ് ഇത് നടപ്പാക്കുന്നത്.

* ഇതു മൂലം വൈറസ് ലോഡ് കുറക്കാനാവും.ആശുപത്രി അഡ്മിഷൻ വേണ്ട രോഗികളിൽ ഓക്സിജൻ ആവശ്യം കുറച്ചു മതിയാകും.

* രോഗികളെ, പെട്ടെന്നു കോവിഡ് നെഗറ്റീവ് അവസ്ഥയിലേക്ക് എത്തിക്കാനാകും.

* മരുന്ന് ഗ്ലൂക്കോസിന്റെ വകഭേദമായതിനാൽ, നിർമ്മാണം എളുപ്പമാണ്. വലിയ തോതിൽ രാജൃമാകമാനം എത്തിക്കാനാകും.

2020 ഏപ്രിൽ മാസത്തിൽ നടത്തിയ ഒന്നാം ഘട്ട പഠനം, ഗുണകരമായതിനെ തുട൪ന്ന് മെയ് 2020 നും ഒക്ടോബർ 2020നും ഇടയിൽ രാജൃത്ത് 110 രോഗികളിൽ രണ്ടാം ഘട്ടം പഠനം നടത്തി. ഡിസംബർ 2020 നും മാർച്ച് 2021 നും ഇടയിൽ വിവിധ ആശുപത്രികളിലെ 220 രോഗികളിൽ നടത്തിയ മൂന്നാം ഘട്ട പഠനം പ്രതീക്ഷകൾ നൽകുന്നതാണ്. ഈ രോഗികളിൽ ഓക്സിജന്റെ ആവശ്യകത കുറവായിരുന്നു. മാത്രമല്ല 65 വയസ്സിനു മുകളിൽ ഉള്ളവരിൽ രോഗം ഭേദമാകാൻ സഹായകരമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്.

എന്തായാലും, കോവിഡ് രണ്ടാം തരംഗത്തിൽ, കേസുകൾ വ൪ദ്ധിച്ചതും, ആശുപത്രിയിൽ, ധാരാളം പേർ അഡ്മിറ്റാവുകയും ചെയ്യുന്ന സമയത്ത് 2ഡി.ജി.രോഗാതുരത കുറക്കുമെങ്കിൽ അത് ആശ്വാസം തന്നെയാണ്.

പൊടി രൂപത്തിൽ എത്തുന്ന 2ഡി.ജി. വെള്ളത്തിൽ അലിയിച്ചു, കുടിക്കാനാവും.

നിലവിലുള്ള ചികിത്സാവിധികൾക്കൊപ്പം ഇത്, എളുപ്പത്തിൽ ഉപയോഗിക്കാം...

ഡോ. പി. സജീവ് കുമാർ 

ശ്വാസേകാശരോഗ വിദഗ്ധൻ, തൃശൂർ

Tags:
  • Manorama Arogyam
  • Health Tips