സ്തനാർബുദ ബോധവത്കരണ വെബിനാർ മാതൃസ്പന്ദത്തിൽ ഇന്ന് 7 മണിക്ക് മാമോഗ്രാമിന്റെ റോൾ സ്തനാർബുദ നിർണയത്തിൽ എന്ന വിഷയത്തെപ്പറ്റി ഡോ. മുരളി ടി. വി. സംസാരിക്കും. ഡോ. ദിലീപ് ദാമോദരൻ, സ്തനാർബുദ ചികിത്സയിൽ മാറിടങ്ങൾ പൂർണമായും നീക്കം ചെയ്യണോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി എത്തുന്നു. ചലച്ചിത്രതാരങ്ങളായ സരയു മോഹൻ ദേവി ചന്ദന, സ്വാതി ഫൗണ്ടേഷൻ ട്രെസ്റ്റി കാർത്ത്യായനി എന്നിവർ വെബിനാറിൽ സംസാരിക്കും. പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ േചാദിക്കാനും അവസരമുണ്ട്.
ഒക്ടോബർ ഒന്നു മുതൽ 31 വരെ എന്നും വൈകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റ്ഫോമിലൂെട നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാനുള്ള െഎഡി. 825 0173 6914 (പാസ് വേര്‍ഡ് ആവശ്യമില്ല)

വനിത, മനോരമ ആരോഗ്യം എന്നിവയുടെ ഫേസ്ബുക്ക് പേജ് െെലവിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.
വനിത മാസിക, സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്, ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നിവർ ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ േകരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗ വിദഗ്ധരാണ് പങ്കെടുക്കുക.