സ്തനാർബുദ ബോധവത്കരണ വെബിനാർ മാതൃസ്പന്ദത്തിൽ ഇന്ന് 7 മണിക്ക് (28ന്) ‘സ്തനാർബുദ പരിചരണത്തിൽ സാന്ത്വന പരിചരണത്തിന്റെ സംയോജനം’ എന്ന വിഷയത്തെപ്പറ്റി പദ്മശ്രീ ഡോ. എം ആർ രാജഗോപാൽ, ‘കീമോതെറാപ്പിയുടെയും ഹോർമോൺ തെറാപ്പിയുടെയും ഗൈനക്കോളജിക്കൽ പാർശ്വഫലങ്ങളുടെ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ ഡോ. എസ് മായാദേവി കുറുപ്പ്, ‘സ്തന രോഗികൾക്കുള്ള കീമോപോർട്ടുകൾ’ എന്ന വിഷയത്തിൽ ഡോ. സുബി ടി എസ് എന്നിവർ സംസാരിക്കും. സിനിമാതാരങ്ങളായ കുക്കു പരമേശ്വരൻ, ഗൗതമി നായർ എന്നിവർ വെബിനാറിൽ സംസാരിക്കും. പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ട്.
ഒക്ടോബർ ഒന്നു മുതൽ 31 വരെ എന്നും വൈകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാനുള്ള ഐഡി. 825 0173 6914 (പാസ് വേര്‍ഡ് ആവശ്യമില്ല). വനിത, മനോരമ ആരോഗ്യം എന്നിവയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.
വനിത മാസിക, സ്വസ്തി ഫൗണ്ടേഷൻ, ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്, ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എന്നിവർ ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ കേരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗ വിദഗ്ധരാണ് പങ്കെടുക്കുക.
