അമ്മ, ഭാര്യ , ഉദ്യോഗസ്ഥ ഏതു റോളിലായാലും കുടുംബത്തിൽ എല്ലാവരുടെയും ആരോഗ്യസംരക്ഷണത്തിനു പരിപൂർണ ശ്രദ്ധ നൽകുന്നവളാണ് സ്ത്രീ. ജീവിതതിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യകാര്യങ്ങൾക്കു മാത്രം വേണ്ടത്ര പ്രാധാന്യം അവൾ നൽകാറില്ല. അങ്ങനെയിരിക്കെ അവിചാരിതമായി അർബുദം എന്ന കാൻസർ ജീവിതത്തിലേക്കു വരുന്നു. പലപ്പോഴും അർബുദത്തിന്റെ ആദ്യഘട്ടങ്ങളൊക്കെ കടന്നുപോയിട്ടുണ്ടാകും. അർബുദം അരികിലെത്തി എന്നറിയുന്നത് എത്ര വലിയൊരു ആഘാതമാകുമെന്നു പറയേണ്ടതില്ലല്ലോ.
ഇങ്ങനെ സംഭവിക്കാതിരിക്കാൻ ചില മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതു നല്ലതാണ്. അൽപം ശ്രദ്ധ പുലർത്തിയാൽ , ലക്ഷണങ്ങളെ അറിഞ്ഞാൽ, ആദ്യഘട്ടത്തിൽ തന്നെ ചികിത്സ തുടങ്ങിയാൽ, ഒരു പരിധിവരെ സുഖപ്പെടുത്താനാകുന്ന രോഗമാണ് കാൻസർ.
സ്ത്രീകളിലെ പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന കാൻസറുകളെ ഗൈനക്കോളജിക്കൽ കാൻസറുകൾ എന്നാണ് പറയുന്നത്. ഈ വിഭാഗത്തിൽ കൂടുതലായി കണ്ടു വരുന്നത് ഗർഭാശയ കാൻസർ, ഗർഭാശയഗള കാൻസർ, അണ്ഡാശയ കാൻസർ എന്നിവയാണ്. ഈ കാൻസറുകളുടെ ലക്ഷണങ്ങൾ, നിർണയ രീതികൾ, ചികിത്സ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചു വിശദമാക്കുന്നത്
കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം അഡീഷനൽ പ്രഫസറായ ഡോ. ആശ ജി. നാഥ് ആണ്.
വിഡിയോ കാണാം.