ഹൃദ്രോഗചികിത്സാമേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഡോക്ടറാണ് ഡോ. ജി. വിജയരാഘവൻ. പത്മശ്രീ പുരസ്കാരം ലഭിച്ച കേരളത്തിലെ ആദ്യ ഹൃദ്രോഗവിദഗ്‌ധൻ കൂടിയാണ് അദ്ദേഹം. ലോക ഹൃദയദിനത്തിൽ, ഹൃദയാരോഗ്യത്തിനു വേണ്ടി ഡോക്ടർ പങ്കുവച്ച ചില നിർദ്ദേശങ്ങൾ ഏറെ ശ്രദ്ധേയമാവുകയാണ്.
ഉദാഹരണത്തിന് വാരാന്ത്യങ്ങളിലെ വിശ്രമത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ. ‘‘ ഒരുനിമിഷം പോലും വിശ്രമമില്ലാതെ പണിയെടുക്കുന്ന അവയവമാണ് വിശ്രമം. എന്നാൽ നമ്മൾക്കു വേണ്ടതുപോലെ ഹൃദയത്തിനു വിശ്രമം ആവശ്യമാണ്. വിശ്രമമെന്നു പറഞ്ഞാൽ സ്പന്ദനം നിന്നുപോവുകയെന്നല്ല. നമ്മൾ റിലാക്സ് ചെയ്യണം, വിശ്രമിക്കണം. വാരാന്ത്യങ്ങളിൽ വിശ്രമമെടുക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. ’’
ഹൃദയധമനികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന കൊഴുപ്പിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും 30 വയസ്സു കഴിഞ്ഞ എല്ലാവരും , ബിപി പ്രശ്നങ്ങൾക്ക് റിസ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടയ്ക്കിടെ ബിപി പരിശോധിക്കണമെന്നും ഡോക്ടർ പറയുന്നു. ഹൃദ്രോഗമുള്ളവർക്ക് അപകടസാധ്യതയേറിയ ഈ കോവിഡ് കാലത്ത് ഡോക്ടറുടെ ഈ നിർദേശങ്ങൾ നമുക്ക് ഏറെ സഹായകമാകുമെന്നു തീർച്ച.
എങ്ങനെ ഹൃദയാരോഗ്യം സംരക്ഷിക്കണമെന്ന് വിശദമായി അറിയാൻ വിഡിയോ കാണാം