Wednesday 27 July 2022 12:31 PM IST : By സ്വന്തം ലേഖകൻ

ശമ്പള വരുമാനക്കാർക്ക് നേട്ടം കെയ്യാവുന്ന കിടിലൻ സ്കീം! എസ്ഐപി എന്ന ചിട്ടയായ

SIP-scheme

ഓഹരി വിപണിയുടെ സാങ്കേതികത അത്ര വ ശമല്ലാത്തവർക്കും വിശ്വസിക്കാവുന്നതും എളുപ്പമുള്ളതുമായ സമ്പാദ്യ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. അതിലൊന്നാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാൻ. നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന രീതിയാണ് ഇത്.

വിദഗ്ധരായ ഫണ്ട് മാനേജർമാർ ആസൂത്രിതമായി ഈ തുക കൈകാര്യം ചെയ്യുന്നതിനാ ൽ, വിപണിയുടെ കയറ്റിറക്കങ്ങളുടെ ആഘാതത്തിൽ നിന്നു നിക്ഷേപകർ എന്ന നിലയിൽ നമുക്കു മാറിനിൽക്കാനാകും.

മാസം 500 രൂപ വരെ എസ്ഐപി നിക്ഷേപമാക്കാം. ക്രമാനുഗത ഫണ്ട് വളർച്ച മെയിലിലൂടെയും മറ്റും അറിയാനുമാകും. ദീർഘകാലം നിക്ഷേപിക്കുന്നവർക്ക് ശരാശരി കോസ്റ്റിങ്ങിന്റേയും കോമ്പൗണ്ടിങ്ങിന്റെയും നേട്ടമടക്കം നല്ലൊരു തുക നേടാം എന്നതും എസ്ഐപിയെ പ്രിയമാക്കുന്നു.

പ്രതിമാസം ആയിരം രൂപ വീതം 15 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ ശരാശരി 12% വളർച്ചാദായം കണക്കാക്കിയാൽ തന്നെ കാലാവധി കഴിയുമ്പോൾ അഞ്ച് ലക്ഷം രൂപയ്ക്കു മുകളിൽ (5,04,575) ലഭിക്കും. ആകെ നിക്ഷേപിച്ചത് 1,80,000 രൂപ മാത്രമാണെന്ന് ഓർക്കണം.

ബാങ്ക് നിക്ഷേപത്തിലെ ആർഡി (റെക്കറിങ് ഡിപ്പോസിറ്റ്) ഇതേ മാതൃകയിൽ ഉള്ളതാണെങ്കിലും വളർച്ച ഇത്ര ഉണ്ടാകണമെന്നില്ല. ഫണ്ട് തിരഞ്ഞെടുക്കാനായി ഇന്റർനെറ്റ് മുതൽ വിപണി നിക്ഷേപത്തിൽ അറിവുള്ള സുഹൃത്തുക്കളുടെ വരെ സഹായം തേടാം.

ബോധവൽക്കരണത്തിനായി അസോസിയേഷൻ ഓ ഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ മലയാളം അടക്കമുള്ള ഭാഷകളിൽ സജ്ജീകരിച്ച https://www.mutualfundssahihai.com എന്ന വെബ്സൈറ്റും സന്ദർശിക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

വി.കെ. ആദർശ്

ചീഫ് മാനേജർ

ടെക്നിക്കൽ,

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ