Wednesday 01 July 2020 12:45 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരെ കാണിക്കാൻ സ്വന്തം രൂപത്തിന്റെ കാർട്ടൂൺ സ്ട്രക്ച്ചർ; ‘അവതാർ’ വേർഷനുമായി ഫെയ്സ്ബുക്

fbavathar

സൈബർ ലോകം ദിനംപ്രതി മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുത്തൻ ഡിജിറ്റൽ ആശയവുമായി എത്തിയിരിക്കുകയാണ് ഫെയ്സ്ബുക് ‘അവതാറു’കൾ. ഓരോ വ്യക്തിയോടും ചേർന്നുനിൽക്കുന്ന സ്‌റ്റൈലുകളും ഫീച്ചറുകളും നമുക്ക് തന്നെ അറേഞ്ജ് ചെയ്യാം. ഇത് ഉപയോഗിച്ച് നമ്മുടെ രൂപത്തിന്റെ ഒരു കാർട്ടൂൺ സ്ട്രക്ച്ചർ ഉണ്ടാക്കുകയാണ് ഫെയ്സ്ബുക് അവതാറിലൂടെ... വ്യത്യസ്ത തരം മുഖങ്ങൾ, ഹെയർസ്‌റ്റൈൽ, ഔട്ട്ഫിറ്റ്സ് എന്നിവയെല്ലാം കസ്റ്റമൈസ്ഡായി ഉണ്ടാകും. അതിൽ നിന്ന്  നമുക്ക് പ്രിയപ്പെട്ട ഒരു രൂപം ഉണ്ടാക്കുകയാണ് വേണ്ടത്. ഈ രൂപം നമുക്ക് കമന്റ് സെക്ഷനിലോ, സ്‌റ്റോറിയിലോ, ഫെയ്സ്ബുക് പ്രൊഫൈലിലോ മെസെഞ്ചറിലോ ഉപയോഗിക്കാൻ സാധിക്കും.

എങ്ങനെ അവതാർ ഉണ്ടാക്കാം?

. അവതാർ ഉണ്ടാക്കാനായി ആദ്യം ഫെയ്സ്ബുക്കിന്റെ പ്രൊഫൈലിൽ എത്തുക

. അവിടെ താഴേക്ക് സ്ക്രോൾ ചെയ്ത് സീ മോർ ഓപ്ഷനിൽ നിന്നും അവതാർ സിലക്ട് ചെയ്യുക

. അതു കഴിഞ്ഞ് നെക്സ്റ്റ് അടിച്ച്, ശേഷം കസ്റ്റമൈസേഷൻ തുടങ്ങാം

. കസ്റ്റമൈസേഷൻ കഴിയുന്നതോടെ കമന്റ് സെക്ഷനിൽ സ്മൈലികളോടൊപ്പം നമ്മുടെ അവതാറും കാണാൻ കഴിയും.

. അവതാർ അപ്ഡേറ്റ് ചെയ്ത സുഹൃത്തിന്റെ പ്രോഫൈലിലൂടെയും അവതാർ ഓപ്ഷനിലേക്ക് നേരിട്ട് കടക്കാം. ഫെയ്സ്ബുക്കിന്റെ അപ്ഡേറ്റഡ് വെർഷനിലാണ് അവതാർ ഓപ്ഷൻ ഉള്ളത്.

fb-avathar5656f767