Monday 28 September 2020 08:13 PM IST : By സ്വന്തം ലേഖകൻ

പണിയായി ഗൂഗിൾ മീറ്റിന്റെ പുതിയ തീരുമാനം ; വർക് ഫ്രം ഹോം ജോലിക്കാർ കുടുങ്ങും

tecc

കൊറോണ കാരണമുണ്ടായ വർക് ഫ്രം ഹോമുമായി ജീവിച്ചു തുടങ്ങുമ്പോൾ ഏറ്റവും വലിയ ആശ്വാസം ഗൂഗിൾ മീറ്റായിരുന്നു. ഓഫിസ് ജോലികൾക്കും മീറ്റിങ്ങിനുമായി സമയത്തിന്റെയൊ പാർട്ടിസിപ്പൈറ്റ് ചെയ്യുന്ന ആളുകളുടെ എണ്ണമോ നോക്കാതെ എല്ലാവരും ഗൂഗിൾ മീറ്റ് ഉപയോഗിച്ചു. എന്നാലിപ്പോഴിതാ ഗൂഗിൾ മീറ്റും പണി തരികയാണ്.ഈ സെപ്റ്റമ്പർ മുപ്പത് മുതൽ ഗൂഗിൾ മീറ്റിൽ അറുപത് മിനിറ്റിൽ കൂടുതൽ നേരം മീറ്റിങ് നടത്താൻ കഴിയില്ല.

250ൽ കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാനും ഒരുലക്ഷത്തിലധികം കസ്റ്റമേഴ്സുമായി ലൈവ് സ്ട്രീമ് ചെയ്യാനും, ഗൂഗിൾ ഡ്രൈവിൽ സേവ് ചെയ്യാനും സഹായിക്കുന്ന ജീ സ്യൂട്ട്, ജി സ്യൂട്ട്( എഡ്യൂക്കേഷൻ) എന്നീ ഫീച്ചറുകളെയും ഈ ഡെഡ്ലൈൻ ബാധിക്കും.

കോവിഡ് കാലമാണ് ഗുഗിൾ മീറ്റ് പോലെയുള്ള വിഡിയോ കോൺഫ്രൻസിങ് ആപ്ലിക്കേഷനുകൾക്ക് കസ്റ്റമേഴ്സിനിടയിൽ വലിയ താൽപര്യം ഉണ്ടാക്കിയത്. സ്കൂളുകൾ പോലും ഓൺലൈൻ ക്ലാസുകൾക്കായി ഗുഗിൾ മീറ്റ് പ്രോയോജനപ്പെടുത്താൻ തുടങ്ങിയിരുന്നു..

എന്തായാലും ഗുഗിൾ മീറ്റിലെ പുതിയ മാറ്റങ്ങൾ, വർക് ഫ്രം ഹോം ജോലിക്കാർക്ക് വലിയ പ്രശ്നമുണ്ടാക്കുമെന്ന് ഉറപ്പാണ്.

 .