ഗൂഗിൾ പ്ലസും ഗുഡ്ബൈ പറയുന്നു; ഏപ്രിൽ രണ്ടോടു കൂടി പ്രവർത്തനം അവസാനിപ്പിക്കും; അറിയിപ്പ്
Mail This Article
ഓർക്കുട്ടിനു പിന്നാലെ സോഷ്യൽ നെറ്റ്‍വർക്കിംഗ് സൈറ്റായ ഗൂഗിൾ പ്ലസും അടച്ചു പൂട്ടുന്നു. വരുന്ന ഏപ്രിൽ രണ്ടോടു കൂടി ഗൂഗിൾ പ്ലസ് തങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കും. അക്കൗണ്ടിൽ നൽകിയിരുന്ന ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും ഈ തീയതിക്കുശേഷം ലഭ്യമാകില്ല. ഫെബ്രുവരി 4 മുതൽ പുതിയ അക്കൗണ്ടോ പേജുകളോ മുതലായവ ഉണ്ടാക്കാനും സാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക‌്ടോബറിലാണ‌് ഗൂഗിൾ പ്ലസ‌് തുടർന്നു നിലിനർത്തിക്കൊണ്ടു പോകുന്നത് പ്രയാസമാണെന്ന് അധികൃതർ അറിയിക്കുന്നത്. സേവനം നിർത്തുന്നതായി ഗൂഗിൾ എൻജിനിയർമാർ അറിയിക്കുകയും ചെയ്തിരുന്നു. അഞ്ചു കോടിയിലധികം ഉപയോക്താക്കളുള്ള ഗൂഗിൾ പ്ലസിൽ ഇതുകൂടാതെ പരിഹരിക്കാൻ കഴിയാത്ത തകരാറും കണ്ടെത്തിയിരുന്നു. ഇതിനാൽ ഓഗസ്റ്റിൽ പ്രവർത്തനം നിർത്താൻ തീരുമാനിച്ച ഗൂഗിൾ പ്ലസ‌് ഏപ്രിലിൽത്തന്നെ അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക‌് മുൻഗണന കൊടുക്കുന്നതുകൊണ്ടാണ‌് സേവനം അവസാനിപ്പിക്കുന്നതെന്ന‌് ഗൂഗിൾ പറഞ്ഞു.