ADVERTISEMENT

ജിയോയുടെ ഏറ്റവും പുതിയ ജിയോ ഫൈബർ സർവീസുകൾ ഇന്ത്യൻ മുഴുവനും എത്തുന്നു. കമ്പനിയുടെ വാർഷിക സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കുന്നത്. ജിയോ ഫൈബർ സർവീസുകൾക്കായി ഇതുവരെ 1.5 കോടി പേർ രജിസ്റ്റർ ചെയ്തു. രണ്ടു കോടി കണക്ഷനുകൾ പേർസണൽ ഉപഭോക്താക്കൾക്കും 1.5 കോടി കണക്ഷനുകൾ പ്രൈവറ്റ് ഉപഭോക്താക്കൾക്കുമാണ് ജിയോ നൽകുന്നത്. ഗിഗാ ഫൈബർ സബ്സ്ക്രിപ്ഷൻ താരീഫുകളെ കുറിച്ച് ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ജിയോ ബ്രോഡ്ബാൻഡിന് ഈടാക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെക്കൻഡുകൾ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്നവയാണ് റിലയൻസ് ജിയോ ഗിഗാഫൈബർ സർവീസ്. ഗിഗാ ഫൈബറിന്റെ കൂടെ ലഭിക്കുന്ന ഒപിറ്റിക്കൽ നെറ്റ്‌വർക്ക് തെർമിനൽ (ഒഎൻടി) ബോക്സ് റൗട്ടർ വഴി നിരവധി ഡിവൈസുകളിലേക്ക് കണക്ട് ചെയ്യാനാകും. മൊബൈൽ ഫോണുകൾ, സ്മാർട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട് ഡിവൈസുകൾ തുടങ്ങി 40 മുതൽ 45 ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്നതാണ് ഒഎൻടി ബോക്സ് റൗട്ടർ. 

ADVERTISEMENT

ജിയോയുടെ സർവീസുകൾ പുറത്തിറങ്ങുമ്പോൾ അതിനൊപ്പം 4കെ ടെലിവിഷനുകൾ സൗജന്യമായി നൽകുന്നുണ്ട്. ഏകദേശം 600 ചാനലുകളാണ് ജിയോ ടിവി ഓഫർ ചെയ്യുന്നത്. അതുപോലെ തന്നെ ജിയോയുടെ ഉപഭോതാക്കൾ കാത്തിരുന്ന പുത്തൻ 4കെ ടെക്നോളജിയിൽ എത്തിയ സെറ്റപ്പ് ബോക്സ് അവതരിപ്പിച്ചിരിക്കുന്നു. 700 രൂപ മുതൽ 1000 രൂപ വരെയാണ് ഇതിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്.

ADVERTISEMENT
ADVERTISEMENT