Friday 01 March 2024 02:55 PM IST : By സ്വന്തം ലേഖകൻ

‘കീ പാഡിലെ കീ വലുത്, തമ്മിൽ അകലവുമുണ്ട്’: സീനിയർ സിറ്റിസൺസിന് ഈസിയായി ഉപയോഗിക്കാന്‍ ഫോൺ, അറിയേണ്ടതെല്ലാം

old-couple

സീനിയർ സിറ്റിസൺസിന് അനായാസമായി ഉപയോഗിക്കാനാകുന്ന, ഇവർക്കു വേണ്ടി മാത്രമായി നിർമിച്ച ഫോൺ വിപണിയിലുണ്ട്. അതിൽ മിക്കതിനും അയ്യായിരത്തിൽ താഴെ മാത്രമേ വിലയുള്ളൂ. 

∙ ഫോൺ കീ പാഡിലെ കീ വലുതുമാണ്, തമ്മിൽ അകലവുമുണ്ട്. സ്ക്രീനിൽ തെളിയുന്ന നമ്പറുകൾക്കു വലുപ്പം കൂടുതലായതിനാൽ കാണാൻ എളുപ്പമായിരിക്കും. 

∙ ഫോൺ മെനുവിൽ പോയി ടോർച്ച് ഓണാക്കുകയോ, കീപാഡ് അമർത്തി ഫോൺ അൺലോക് ചെയ്യുകയോ വേണ്ട. ടോർച്ച്, ലോക് ഇതിനെല്ലാം വെവ്വേറെ ബട്ടനുകൾ ഉള്ളതിനാൽ ഉപയോഗം എളുപ്പമാണ്. 

∙ ഫോണിന്റെ പിന്നിൽ എസ്ഓഎസ് ബട്ടനുണ്ട്. അ ത്യാവശ്യ ഘട്ടങ്ങളിൽ ഈ ഒറ്റ ബട്ടനമർത്തിയാൽ എ മർജൻസി നമ്പറിലേക്കു കോൾ പോകും. മാത്രമല്ല, എ സ്ഓഎസ് ബട്ടന്‍ അമർത്തുമ്പോള്‍ അലാം പോലുള്ള ശബ്ദമുണ്ടാകും. വീട്ടിലുള്ളവരുടെ ശ്രദ്ധ വേഗം വേണ്ട സമയത്തും ഇതുപകാരപ്പെടും.

∙ ഉയർന്ന ശബ്ദത്തിൽ റിങ്ടോണ്‍ വയ്ക്കാനാകും. സൗണ്ട് ബൂസ്റ്റർ സൗകര്യമുള്ളതിനാൽ കോൾ ചെയ്യുമ്പോഴുള്ള ശബ്ദം ഉയർത്താനുമാകും. 

∙ ഫോട്ടോ സ്പീഡ് ഡയൽ ഓപ്‌ഷനുണ്ട്. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും നമ്പറുകൾക്കൊപ്പം ഫോട്ടോയും ഇടാം. ഈ ഫോട്ടോ കണ്ട് ഡയൽ ചെയ്യാൻ എളുപ്പമാകും. കോൺടാക്ട്സിലുള്ള എല്ലാ നമ്പറുകളും ഫോട്ടോസായി സേവ് ചെയ്യാനുമാകും.

∙ ഈ ഫോണ്‍ ഒരു ആപ്പിലൂടെ ലോകത്ത് എവിടെയിരുന്നും മാനേജ് ചെയ്യാനാകും. അലാം വയ്ക്കാനും റിമൈൻഡർ സെറ്റ് ചെയ്യാനും എന്നു വേണ്ട കോൺടാക്ട് ലിസ്റ്റിലേക്കു പുതിയ നമ്പർ ചേർക്കാനുമൊക്കെ കഴിയും.