Friday 19 February 2021 03:58 PM IST : By സ്വന്തം ലേഖകൻ

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും കോളും ഡാറ്റയും; പ്രചരിക്കുന്ന ലിങ്ക് വ്യാജമെന്ന് അറിയിച്ച് കേരളാ പൊലീസ്

kerrdhh556

ജിയോയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് അറിയിച്ച്  കേരളാ പൊലീസ്. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിങ്ക് സഹിതം മുന്നറിയിപ്പ് നൽകുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപഭോക്‌താവിനു പണം നഷ്ടപ്പെട്ടതായാണ് സന്ദേശം ലഭിക്കുന്നത്.

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യമായി സബ്സ്‌ക്രിപ്ഷനും കോളും ഡാറ്റയും വാഗ്‌ദാനം ചെയ്തുകൊണ്ട് ജിയോയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജം. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ജിയോയുടെതെന്ന് തോന്നിപ്പിക്കുന്ന സൈറ്റിൽ എത്തിച്ചേരുന്നു. 

കാർഡ് വിവരങ്ങളും മൊബൈൽ നമ്പറും നൽകുമ്പോൾ ഓഫർ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയും ഓഫർ തിരഞ്ഞെടുക്കുമ്പോൾ എടിഎം കാർഡിന്റെ വിശദാംശങ്ങൾ ചോദിക്കുകയും തുടർന്നു വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപഭോക്‌താവിനു പണം നഷ്ട്ടപെട്ടതായ സന്ദേശം എത്തുകയും ചെയ്യുന്നു.